പ്രചാരണ ആവേശത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ; ആവേശം പകർന്ന് മുഖ്യമന്ത്രിയും

Wait 5 sec.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്‌ ജില്ലയിൽ നടക്കുന്ന വിവിധ എൽഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30-ന് കഞ്ചിക്കോട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തും. തുടര്‍ന്ന്, പകൽ 11-ന് മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളി പാറയിൽ വെച്ച് നടക്കുന്ന എൽ ഡി എഫ് റാലിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം, മലമ്പുഴ മണ്ഡലങ്ങളിലെ റാലികളിലും മുഖ്യമന്ത്രി പങ്കെടുക്കും.മധ്യകേരളത്തിൽ സ്ഥാനാർത്ഥികളുടെ പര്യടനങ്ങൾ ആവേശപൂർവം തുടരുകയാണ്. വേനൽ ചൂട് പോലും തടസമാകാതെ എല്ലാ സ്ഥലങ്ങളിലും ജനസമ്പർക്ക പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രഭാത നടത്തം ഉൾപ്പെടെയുള്ള സസൂക്ഷ്മമായ പ്രചാരണ പരിപാടികളിലൂടെ ഇടതു പക്ഷം മുന്നോട്ട് പോവുകയാണ്. അതേസമയം പ്രചാരണത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് ശേഷം എറണാകുളം ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും ഇരട്ടി ആവേശത്തിലാണ്. Also read : ഒപ്പം നടക്കാം; കാഞ്ഞങ്ങാട് നഗരത്തിലൂടെ നാടിനെത്തൊട്ടറിഞ്ഞ് ഗോവിന്ദൻ പള്ളിക്കാപ്പിൽഎൽ ഡി എഫ് സ്ഥാനാർത്ഥിമാരായ വി എൻ വാസവൻ, അഡ്വ. കെ അനിൽകുമാർ എന്നിവരുടെ പൊതുപര്യടനത്തിന്‌ ഇന്ന് തുടക്കമാവുകയാണ്. ഏറ്റുമാനൂർ മണ്ഡലത്തിലെ കൈപ്പുഴയിൽ നിന്നാണ് വി എൻ വാസവന്റെ പര്യടനം ആരംഭിക്കുന്നത്.The post പ്രചാരണ ആവേശത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ; ആവേശം പകർന്ന് മുഖ്യമന്ത്രിയും appeared first on Kairali News | Kairali News Live.