പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ കായിക താരങ്ങൾക്ക് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ വിലക്ക്, ലോകകപ്പ് ഫുഡ്ബോൾ പങ്കാളിത്തം അനിശ്ചിതത്വത്തിൽ

Wait 5 sec.

പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുവന്നതിനാൽ ഇറാനിലെ കായിക താരങ്ങൾക്ക് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ. പ്രത്യേകിച്ചും ശത്രു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കായിക താരങ്ങളുടെ സുരക്ഷ കൂടി പരി​ഗണിച്ചാണ് ഇറാൻ കായിക മന്ത്രാലയം അധികൃതർ ഈ തീരുമാനത്തിലെത്തിയത്. കായിക താരങ്ങളുടെ സുരക്ഷ ഉറപ്പ് നൽകാൻ കഴിയാത്ത രാജ്യങ്ങൾ സന്ദർശിക്കുന്നതിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 2026 ഫിഫ ലോക കപ്പ് ഫുഡ്ബോൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിലും ഇറാൻ ടീം അനിശ്ചിതത്വത്തിലാണ്. ഫിഫ ലോക കപ്പിൽ പങ്കെടുക്കാൻ ഇറാൻ യോ​ഗ്യത നേടിയിട്ടുണ്ട്. കാനഡ, മെക്സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. Also read : അങ്ങനെ എളുപ്പത്തിൽ ഒന്നും കാണാനൊക്കൂലഡേയ്…! ഐ.പി.എൽ ലൈവ് സ്ട്രീമിങ് എന്ന പേരിൽ തട്ടിപ്പുകാർ സജീവം; ട്രാപ്പാകാതെ സൂക്ഷിച്ചോളൂഇറാന്റെ ടീമിനെ മത്സരത്തിന് യുഎസ് ക്ഷണിച്ചിട്ടുണ്ടെങ്കിലും സുരക്ഷ ആശങ്ക നിലനിൽക്കുന്നതിനാൽ തീരുമാനം എടുക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ മത്സര വേദികൾ മാറ്റുന്നതിന് ഏഷ്യൻ ഫുഡ്ബോൾ ഫെഡറേഷനെ അറിയിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.The post പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ കായിക താരങ്ങൾക്ക് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ വിലക്ക്, ലോകകപ്പ് ഫുഡ്ബോൾ പങ്കാളിത്തം അനിശ്ചിതത്വത്തിൽ appeared first on Kairali News | Kairali News Live.