എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വാര്‍ത്ത നല്‍കി; പി ആര്‍ ഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Wait 5 sec.

തിരുവനന്തപുരം | പി ആര്‍ ഡി വാര്‍ത്താക്കുറിപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വാര്‍ത്തയും മാധ്യമങ്ങള്‍ക്കു നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലാ കലക്ടറാണ് നടപടി എടുത്തത്.കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് നല്‍കിയ പരാതി സംബന്ധിച്ച വാര്‍ത്തയാണ് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ ഉള്‍പ്പെടുത്തിയത്. യു ഡി എഫ് വ്യക്തിഹത്യ നടത്തുന്നു എന്ന് എല്‍ ഡി എഫ് നല്‍കിയ പരാതിയെ കുറിച്ചായിരുന്നു വാര്‍ത്താക്കുറിപ്പ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നേടിയതിനു പിന്നാലെയാണ് നടപടി. പി ആര്‍ ഡിയുടേത് ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.