‘കാമുകിയെ രക്ഷിച്ചു, ഇങ്ങനെയാവണം ഒരു ജെൻ്റിൽമാൻ’; തൃഷയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ, സൂചനയോ?

Wait 5 sec.

തൃഷ- വിജയ് കോംബോ ആരാധകർക്ക് എപ്പോ‍ഴും ഇഷ്ടമുള്ള താരജോഡികളാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അടുത്തിടെ ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് വിവാഹത്തിൽ പങ്കെടുത്ത വീഡിയോ വൈറലായിരുന്നു. വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടും ചർച്ചയായത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനുശേഷം തൃഷ എന്തെല്ലാം തൻ്റെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താലും അതെല്ലാം വൈറലാകാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കിപ്പുറം തൃഷയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ വൈറലാകുന്നത്.കുറച്ച് നാളുകളായി ‘പഞ്ച്’ എന്ന കുട്ടിക്കുരങ്ങൻ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മറ്റ് കുരങ്ങുകള്‍ ഒപ്പം കൂട്ടാതെ അവനെ മാറ്റി നിർത്തിയപ്പോള്‍ അവന് കൂട്ടായി നിന്നത് ഒരു പാവയായിരുന്നു. അവൻ്റെ സങ്കടത്തിൽ നമ്മളെല്ലാവരും കരഞ്ഞും അവൻ്റെ സന്തോഷത്തിൽ നമ്മളെല്ലാവരും സന്തോഷിക്കുകയും ചെയ്തു. അടുത്തിടെയാണ് പഞ്ചിന് പുതിയൊരു പെണ്‍കുരങ്ങ് കൂട്ടിനെത്തിയത്.ALSO READ: ‘ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്’; മൂന്നാമത്തെ വിവാഹമോചനത്തിന് ശേഷം മനസു തുറന്ന് മീര വാസുദേവൻഎല്ലാവരും വീഡിയോ കണ്ട് സന്തോഷിച്ചിരുന്നു. പിന്നീട് അവളെ രക്ഷിക്കാനായി മറ്റൊരു കുരങ്ങനുമായി മല്ലിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ചിത്രമാണ് തൃഷ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ‘ പഞ്ച് തൻ്റെ കാമുകിയെ മറ്റൊരു കുരങ്ങനിൽ നിന്നും രക്ഷിച്ചു ‘ എന്ന അടിക്കുറിപ്പോടെയു‍ള്ള പോസ്റ്റിൽ, ‘ഇങ്ങനെയാവണം ഒരു ജെൻ്റിൽമാൻ’ എന്ന ടെക്സ്റ്റോടുകൂടിയാണ് അവർ പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തൃഷ സൂചന നൽകിയതാണോ എന്നുള്ള രീതിയിലാണ് ചർച്ചകള്‍.The post ‘കാമുകിയെ രക്ഷിച്ചു, ഇങ്ങനെയാവണം ഒരു ജെൻ്റിൽമാൻ’; തൃഷയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ, സൂചനയോ? appeared first on Kairali News | Kairali News Live.