ഇനി 12 നാള്‍; പ്രചാരണം ഉച്ചിയില്‍; താര പ്രചാരകര്‍ കേരളത്തില്‍

Wait 5 sec.

തിരുവനന്തപുരം | കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 12 നാള്‍ മാത്രം ബാക്കി നില്‍ക്കെ ഉയരുന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം പ്രചാരണച്ചൂടും ഉച്ചിയിലേക്ക്. മുന്നണികളെല്ലാം അവസാനവട്ട പ്രചാരണത്തിലേക്കു കടക്കവെ താര പ്രചാരകര്‍ രംഗം കയ്യടക്കുന്നു.നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് എത്തും. തലസ്ഥാനത്ത് വി ഡി സതീശന്‍ പങ്കെടുക്കുന്ന യു ഡി എഫിന്റെ നൈറ്റ് റോഡ് ഷോ നടക്കും. പാലക്കാട് ജില്ലയില്‍ നാല് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിക്ക് പൊതുയോഗങ്ങളുണ്ട്. രാവിലെ പത്തിന് പാലക്കാട് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. പാലക്കാടിനെ കേന്ദ്രമാക്കി യു ഡി എഫ് ഉയര്‍ത്തിയ ഡീല്‍ വിവാദം കത്തിനില്‍ക്കേയാണ് പിണറായി പാലക്കാട്ടെത്തുന്നത്. മൂന്നു മുന്നണികളുടേയും താര പ്രചാരകര്‍ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങളെ അഭിസംബോധ ചെയ്യുകയാണ്.യു ഡി എഫ് ഉയര്‍ത്തിയ ഡീല്‍ ആരോപണം മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണെന്നും പരാജയ ഭീതിയില്‍ നിന്നാണെന്നുമാണ് എല്‍ ഡി എഫ് പറയുന്നത്. വികസനത്തെ കുറിച്ചു ചര്‍ച്ച ചെയ്യാതെയുള്ള രാഷ്ട്രീയ അന്തരീക്ഷത്തില്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ക്ക് അസംതൃപ്തിയുണ്ട്.