റിയാദ്| സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിന്‍ (23) ആണ് മരിച്ചത്. ദമാം – റിയാദ് ഹൈവേയിലെ ഉമ്മുല്‍ അറാറിലായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ ഹിദയുടെ ഭര്‍ത്താവ് യാസീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഏഴു ദിവസം മുന്‍പ് ദമാമിലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് റിയാദിലുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാനായി ഭര്‍ത്താവിനൊപ്പം യാത്ര തിരിക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹിദ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മൃതദേഹം സഊദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.