സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടര്‍ന്നു; പവന് 1840 രൂപ ഉയര്‍ന്നു

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 230 രൂപ കൂടി 13,575 രൂപയിലെത്തി. പവന്‍ 1840 രൂപ വര്‍ധിച്ച് 1,08,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,120 രൂപയായിരുന്നു വില. രാത്രിയോടെ 1,06,760 രൂപയായി.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് സ്വര്‍ണ വില 99,480 രൂപയിലേക്കെത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും സ്വര്‍ണവില പവന് ഒരു ലക്ഷം കടക്കുകയും ചെയ്തു.