‘മനുഷ്യൻ്റെ മനസുകാണാത്ത ഇത്തരം ആളുകൾ ഭരിക്കാൻ വരരുത്’. ബിജെപി ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു. നോ ട്രാൻസ് വോട്ട് ടു ബിജെപി എന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഇത് പറഞ്ഞതിൻ്റെ പേരിൽ നാളെ അവരെന്നെ കൊന്നേക്കാമെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. കേരളത്തിലെ വിവരമുള്ള ട്രാന്‍സ്ജന്‍ഡർ കമ്മ്യൂണിറ്റികളെ ദയവു ചെയ്തു നിങ്ങള്‍ എന്തിന്റെ പേരില്‍ ആണെങ്കിലും ബിജെപി ക്ക് വോട്ട് ചെയ്യരുതെന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്. അമേരിക്കയുടെ പാട്ണർ മോദി മനുഷ്യനെ തമ്മിൽത്തല്ലിക്കുന്ന വർഗം എന്നുൾപ്പെടെയുള്ള രൂക്ഷ വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്.Also read: ‘ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്’; മൂന്നാമത്തെ വിവാഹമോചനത്തിന് ശേഷം മനസു തുറന്ന് മീര വാസുദേവൻനേരത്തെ കേരളത്തിൽ നിന്നും നിരവധി ട്രാൻസ് ജെൻഡേഴ്സ് ബിജെപിയിൽ ചേരുന്ന സ്ഥിതിയുണ്ടായിരുന്നു. ഇവർക്കുള്ള മറുപടി കൂടിയാണ് രഞ്ജി രഞ്ജിമാറിൻ്റെ പോസ്റ്റെന്നും കമൻ്റ് ബോക്സ് പറയുന്നു. ഈ പ്രതിരകരണത്തിൻ്റെ ഭാാഗമായി എന്ത് വന്നാലും നേരിടുമെന്നും അവർ പറയുന്നു.The post ‘ബിജെപി ക്ക് വോട്ട് ചെയ്യരുത്; നാളെ എന്നെ ഇല്ലാതാക്കിയേക്കാം, നോ ട്രാന്സ് വോട്ട് ടു ബിജെപി’: രഞ്ജു രഞ്ജിമാർ appeared first on Kairali News | Kairali News Live.