ഹരിയാന സീറ്റുമായി ബന്ധപ്പെട്ട് നടന്ന കോഴക്കേസിൽ പിടി മുറുകാനുള്ള സാഹചര്യം മുന്നിൽ കണ്ട് മുഖം രക്ഷിക്കൽ നടപടിയുമായി കെസി വേണുഗോപാൽ കളത്തിലിറങ്ങി. പി എ അനസ് അലിയെ താത്കാലികമായി ചുമതലയിൽ നിന്നും മാറ്റിക്കൊണ്ടാണ് കെ സി വേണുഗോപാൽ രക്ഷപെടൽ നയം സ്വീകരിക്കുന്നത്. ഗൗരവ് കുമാറിന്റെ പാരാതിക്ക് പിന്നാലെയാണ് ഈ നടപടി കെ സി വേണുഗോപാലിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ദില്ലി പൊലീസ് കഴിഞ്ഞ ദിവസം ഗൗരവ് കുമാറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. Also read : ഡീൽ ചരിത്രം അവസാനിക്കുന്നില്ല; മറ്റൊരു കോൺഗ്രസ് – ബിജെപി ഡീൽ കൂടിഅനസ് അലിയുടെ അക്കൗണ്ടിലേക്ക് ഗൗരവ് കുമാർ പണം നൽകിയതിന്റെ തെളിവുകളുണ്ട്. പരാതിയിൽ കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് സീറ്റിന് വേണ്ടി 7 കോടി രൂപ നൽകിയെന്നാണ് ഗൗരവ് കുമാർ പറയുന്നത്. ഈ തെളിവുകൾ കൈരളി ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു. ഹരിയാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിയുടെ ഭർത്താവ് ഗൗരവ് കുമാറാണ് സീറ്റ് വാഗ്ദാനം നൽകി കോൺഗ്രസ് നേതാക്കൾ കബളിപ്പിച്ച തെളിവ് സഹിതം പരാതി നൽകിയത്. ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകിയതിന്റെയും, കൊടിക്കുന്നിൽ സുരേഷുമായുള്ള വാട്സാപ്പ് ചാറ്റിന്റെയുമടക്കം തെളിവുകൾ പുറത്ത് വന്നിരുന്നു.The post ഹരിയാന സീറ്റ് കോഴ: ഗൗരവിന്റെ പരാതിക്ക് പിന്നാലെ മുഖം രക്ഷിക്കാൻ കെ സി വേണുഗോപാൽ appeared first on Kairali News | Kairali News Live.