പത്തനംതിട്ട| കൊടുമണ്ണില്‍ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എല്‍ കെ ജി വിദ്യാര്‍ഥികളായ വിവേക്, വിവേകി എന്നീ കുട്ടികെളെയാണ് കടിച്ചത്. കുട്ടികള്‍ ഇരുവരും ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.