ഡീൽ ചരിത്രം അവസാനിക്കുന്നില്ല; മറ്റൊരു കോൺ​ഗ്രസ് – ബിജെപി ഡീൽ കൂടി

Wait 5 sec.

കേരളത്തിൽ കള്ള പ്രചാരണം നടത്തിയ കോൺ​ഗ്രസ് ഇപ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥായായിരിക്കുകയാണ്. ഡീൽ എന്നൊരുവാക്ക് പറഞ്ഞതേ വിഡി സതീശന് ഓർമയുള്ളൂ. ആദ്യ കാലം തൊട്ട് കോൺ​ഗ്രസ് നടത്തിയ ഡീലുകളുടെ കഥ ഓരോന്നായി പുറത്ത് വന്ന് തുടങ്ങി. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവരുടെ ഡീൽ എന്നത് ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്. 1980 ൽ കാസർ​ഗോഡ് മുസ്ലീം ലീ​ഗിൻ്റേയു കോൺ​ഗ്രസിൻ്റേയും പിന്തുണയോടെയാണ് ബിജെപി മുതിർന്ന നേതാവ് ഒ രാജ​ഗോപാൽ മത്സരിച്ചത്. കോൺ​ഗ്രസ് കരുണാകര വിഭാ​ഗമാണ് അന്ന് പ്രധാനമായും ഒ രാജ​ഗോപാലിന് മത്സരിക്കാനുള്ള പിന്തുണ നൽകിയത്. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ചുമതല വഹിച്ചത് മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദായിരുന്നു. ഇതിന് പുറമെ പ്രമുഖ ലീ​ഗ് കോൺ​ഗ്രസ് നോതാക്കൾ ഒ രാജ​ഗോപാലിന് വേണ്ടി വോട്ടഭ്യർഥിച്ച് ഘോരെ ഘോരെ പ്രസം​ഗിക്കുകയും ചെയ്തിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയ നാല് വ്യത്യസ്ത വേദികളിൽ ഒ രാജഗോപാലിന് വേണ്ടി പ്രസംഗിക്കുകയും പച്ചക്കൊടി ഏന്തി പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്. അന്നും ഇന്നും എന്നും ഏത് തരംതാണ കൂട്ട്കെട്ടും നടത്തി ഇടതുപക്ഷത്തെ തോൽപ്പിക്കുകയെന്നതാണ് കോൺ​ഗ്രസിൻ്റെ ലക്ഷ്യം. എന്നാൽ 1980 ലെ ആ ലക്ഷ്യം പരാജയപ്പെടുകയായിരുന്നു. സി പി ഐ എം സ്ഥാനാർഥി രാമണ്ണറെ 73509 വോട്ടുകൾക്ക് അവിടെ വിജയക്കൊടി പാറിച്ചു.Also read: പ്രചാരണ ആവേശത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ; ആവേശം പകർന്ന് മുഖ്യമന്ത്രിയുംകള്ളം പറഞ്ഞ് ചരിത്രത്തെ വളച്ചൊടിക്കാൻ നോക്കുന്ന കോൺ​ഗ്രസിനും ബിജെപി ക്കും ലീ​ഗിനും ഇതൊന്നും ഓർമ കാണില്ല. അവർക്ക് കള്ളങ്ങൾ പടച്ചു വിടുന്നതിൽ മാത്രമാണ് ശ്രദ്ധ. രാജ്യത്ത് വർ​ഗീയതയെ ഏറ്റവും ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണെന്ന സത്യം ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. നൂറ് കള്ളങ്ങൾ ആവർത്തിച്ച് പറഞ്ഞ് അത് സത്യമാക്കാനുള്ള ​ഗിബൽസിൻ്റെ തന്ത്രം പയറ്റുന്ന വിഡി സതീശൻ്റേയും കോൺ​ഗ്രസിൻ്റേയും ആ ശ്രമങ്ങളെല്ലാം എട്ട് നിലയിൽ പൊട്ടുകയാണ്. വർഷങ്ങൾക്ക് മുന്നേ പയറ്റി ശീലിച്ച് അതേ കൂട്ട് കെട്ട് തന്ത്രമാണ് ഇപ്പോഴും കോൺ​ഗ്രസ് പയറ്റുന്നത്. ഇതിന് പുറമെ ബിജെപി ക്ക് കൃത്യമായി സ്ഥാനാർഥകളെ ഉണ്ടാക്കിക്കൊടുക്കാനും കോൺ​ഗ്രസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.The post ഡീൽ ചരിത്രം അവസാനിക്കുന്നില്ല; മറ്റൊരു കോൺ​ഗ്രസ് – ബിജെപി ഡീൽ കൂടി appeared first on Kairali News | Kairali News Live.