ജനക്ഷേമ സർക്കാരിന് തുടരാനുള്ള അവസരം സൃഷ്ടിക്കുക; ബാങ്ക് ജീവനക്കാരുടെ സംയുക്ത കൺവെൻഷൻ

Wait 5 sec.

തിരുവനന്തപുരം: ജനക്ഷേമ, തൊഴിലാളിപക്ഷ നടപടികൾ കൈക്കൊണ്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരിന് വീണ്ടും അവസരം നൽകുന്ന തരത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ കൺവെൻഷൻ ആഹ്വാനം ചെയ്തു.തിരുവനന്തപുരത്ത് ബെഫി സെൻററിൽ സംഘടിപ്പിച്ച ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം, ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ സംയുക്ത ജില്ലാ കൺവെൻഷൻ പ്രശസ്ത മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡൻറ് കെ ഹരികുമാർ, Also read: വികസനത്തിലെ ‘ഐബി’ ടച്ച് വോട്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ ഇടതുമുന്നണി; ശക്തമായ പോരാട്ടവുമായി ഐബി സതീഷ്ബെഫി മുൻ അഖിലേന്ത്യ പ്രസിഡൻറ് പി സദാശിവൻ പിള്ള, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് സിപി രാധാകൃഷ്ണൻ, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി വി ജോസ് എന്നിവർ സംസാരിച്ചു. ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി എസ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി സ്വാഗതവും ബി ടി ഇ എഫ് ജില്ലാ സെക്രട്ടറി മണികണ്ഠൻ നന്ദിയും പറഞ്ഞുThe post ജനക്ഷേമ സർക്കാരിന് തുടരാനുള്ള അവസരം സൃഷ്ടിക്കുക; ബാങ്ക് ജീവനക്കാരുടെ സംയുക്ത കൺവെൻഷൻ appeared first on Kairali News | Kairali News Live.