യുഡിഎഫിട്ട കല്ലിന് മുകളിൽ മറ്റൊരു കല്ല് വീണിട്ടില്ലെന്നും പുല്ല് മാത്രമാണെന്ന് പരിഹസിച്ച് ജെയ്ക്ക് സി തോമസ്. പറവൂരിൽ ഡിവൈഎഫ്ഐയുടെ ‘മോർണിങ്ങ് വാക്ക്’ എന്ന പരിപാടിക്കിടെ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018-19 പ്രളയകാലത്ത് ആയിരം വീടുകൾ നിർമ്മിക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് റസീത് അടിച്ച് പണം പിരിച്ചെങ്കിലും ആ വീടുകൾ എവിടെയെന്ന് വ്യക്തമല്ല. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കെപിസിസി, കർണാടക കോൺഗ്രസ്, വയനാട് എംപി എന്നിവർ ചേർന്ന് ആകെ 330 വീടുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മൂന്ന് ഏക്കറിൽ 330 വീടുകൾ നിർമ്മിക്കുമെന്ന് പറയുന്നത് അശാസ്ത്രീയമായ കണക്കാണെന്ന് ജെയ്ക്ക് പറഞ്ഞു.വീടുകൾക്കായി കോടികൾ പിരിച്ചെങ്കിലും അതിന്റെ കണക്കുകൾ പൊതുമധ്യത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലോ സമർപ്പിച്ചിട്ടില്ല. പണത്തിന്റെ കണക്ക് ചോദിക്കുമ്പോൾ അത് ‘ആപ്പിൽ’ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്, എന്നാൽ ആ ആപ്പ് ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ട അവസ്ഥയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങളെ ചൂണ്ടിക്കാണിച്ച് പണം പിരിക്കുന്ന തസ്കര സംഘമാണ് പ്രതിപക്ഷം. പറവൂരിൽ 2018ൽ ഇട്ട കല്ലിന് മുകളിൽ പുല്ല് മാത്രമേ മുളച്ചുള്ളൂ എന്നും, സമാനമായ രീതിയിലാണ് വയനാട്ടിലും തറക്കല്ലിട്ടിരിക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു.ALSO READ: ഹരിയാന സീറ്റ് കോഴ: ഗൗരവിന്റെ പരാതിക്ക് പിന്നാലെ മുഖം രക്ഷിക്കാൻ കെ സി വേണുഗോപാൽകോൺഗ്രസ് പണം പിരിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രി ശേഖരിച്ചും, മീൻ വിറ്റും, മണ്ണ് ചുമന്നും 20 കോടി 44 ലക്ഷത്തിലധികം രൂപ സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് 100 വീടുകൾ നിർമ്മിച്ച് അതിന്റെ താക്കോൽ കൈമാറിയെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു.The post ‘യുഡിഎഫ് ഇട്ട കല്ലിന് മുകളിൽ മറ്റൊരു കല്ല് വീണിട്ടില്ല, പുല്ല് മാത്രം; ആപ്പിലൂടെ പിരിച്ച പണത്തിന്റെ കണക്കെവിടെ ?’; ജെയ്ക്ക് സി തോമസ് appeared first on Kairali News | Kairali News Live.