ജയ്പൂരിൽ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ പ്രശസ്ത രാജസ്ഥാനി നടിയും മോഡലുമായ ഹർഷിൽ കാലിയ (30) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11:30-ഓടെ ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിലായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹർഷിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാർ ഓടിക്കൂടി വാഹനം നിവർത്തി ഹർഷിലിനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്ക് മരണകാരണമാവുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ALSO RAED : ഹരീഷ് റാണ ഇനി ഓർമ്മ; രാജ്യത്തെ ആദ്യ ദയാവധം ദില്ലി എയിംസിൽ നടപ്പിലാക്കിസംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗതയാണോ അതോ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിച്ചതാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.അഭിനയ രംഗത്തും മോഡലിംഗിലും സജീവമായിരുന്ന ഹർഷിൽ കാലിയ ‘ക്രൈം നെക്സ്റ്റ് ഡോർ’ എന്ന വെബ് സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു വാർത്താ ചാനലിൽ ആങ്കറായും നിരവധി രാജസ്ഥാനി ഗാനങ്ങളിൽ നായികയായും അഭിനയിച്ചിട്ടുണ്.The post നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു; നടി ഹർഷിൽ കാലിയയ്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.