‘ഇന്ന് ഇന്ത്യ ‘അസമത്വത്തിന്റെ തലസ്ഥാനം’, 75 വർഷങ്ങൾക്ക് മുൻപ് അംബേദ്കർ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാകുന്നു’; വി ശിവദാസൻ എം പി

Wait 5 sec.

1950 ജനുവരി 26-ന് ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഇന്ന് ഇന്ത്യയിൽ ഭയപ്പെടുത്തുന്ന രീതിയിൽ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് വി ശിവദാസൻ എം പി. രാഷ്ട്രീയത്തിൽ സമത്വമുണ്ടെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ അസമത്വം തുടരുമെന്നും, നാം വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്കാണ് കടക്കുന്നതെന്നും അദ്ദേഹം അന്ന് നിരീക്ഷിച്ചിരുന്നു. 75 വർഷങ്ങൾക്കിപ്പുറം, ഇന്ത്യ ഇന്ന് ലോകത്തിലെ ‘അസമത്വത്തിന്റെ തലസ്ഥാനം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്ന് വി ശിവദാസൻ എം പി പറഞ്ഞു.സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം ഇപ്പോൾ വെറും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മറുഭാഗത്ത്, ജനസംഖ്യയുടെ പകുതിയോളം വരുന്ന (താഴെത്തട്ടിലുള്ള 50%) ആളുകൾക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ പഠനമനുസരിച്ച്, ഇന്ത്യയിലെ മേലെ തട്ടിലുള്ള ഒരു ശതമാനം പേരുടെ വരുമാന വിഹിതം ദേശീയ വരുമാനത്തിന്റെ ഏകദേശം 22 ശതമാനമാണെന്ന് അദ്ദേഹം പറയുന്നു.ALSO READ: ‘മുഖ്യമന്ത്രിയെ കല്ലെറിയുന്നത് കാഫലമുള്ള മാവായതിനാൽ’; പ്രൊഫ കെ വി തോമസ്ആരോഗ്യരംഗത്തെ പ്രതിസന്ധിയും ദാരിദ്ര്യവും സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളുന്നതിൽ ആരോഗ്യച്ചെലവുകൾ വലിയ പങ്കുവഹിക്കുന്നു. ഓരോ വർഷവും ഏകദേശം 6.3 കോടി ജനങ്ങളാണ് ചികിത്സാച്ചെലവുകൾ താങ്ങാനാവാതെ ദാരിദ്ര്യത്തിലേക്ക് വീഴുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഇൻഷുറൻസ് പദ്ധതിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ഡൽഹിയിലെ എയിംസ് പോലുള്ള ആശുപത്രികളിൽ പോലും ആയിരക്കണക്കിന് രോഗികൾക്ക് സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കേണ്ടി വരുന്നു. ഒരു സാധാരണ പൗരന് അപകടം സംഭവിച്ചാൽ വെറും രണ്ടു ദിവസത്തിനുള്ളിൽ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.നികുതി നയങ്ങളിലെ വിവേചനം സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ സാധാരണക്കാരെക്കാൾ കൂടുതൽ കോർപ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. 2024-ൽ വ്യക്തിഗത നികുതി സമാഹരണം 12.35 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ, കോർപ്പറേറ്റ് നികുതി 9.86 ലക്ഷം കോടി രൂപ മാത്രമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കോർപ്പറേറ്റ് നികുതി കുറയുകയും സാധാരണക്കാരുടെ മേലുള്ള നികുതിഭാരം വർധിക്കുകയും ചെയ്തു. ഇതിനുപുറമെ, പാചകവാതകത്തിന്റെ അമിതവിലയും ദൗർലഭ്യവും ദരിദ്ര ജനവിഭാഗങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഭഗത് സിംഗ് വിഭാവനം ചെയ്തതുപോലെ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന രീതി അവസാനിക്കണമെന്നും, സർക്കാർ കോർപ്പറേറ്റുകളുടെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് ഉപേക്ഷിച്ച് സാധാരണക്കാരുടെ ജീവിതവും അവകാശങ്ങളും സംരക്ഷിക്കാൻ മുൻഗണന നൽകണമെന്നുമാണ് അദ്ദേഹം പറയുന്നത്. The post ‘ഇന്ന് ഇന്ത്യ ‘അസമത്വത്തിന്റെ തലസ്ഥാനം’, 75 വർഷങ്ങൾക്ക് മുൻപ് അംബേദ്കർ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമാകുന്നു’; വി ശിവദാസൻ എം പി appeared first on Kairali News | Kairali News Live.