എല്ലാവർക്കും എന്നെ മതി; കേരള സമ്മർ ബമ്പർ ഭാഗ്യക്കുറിക്ക് റെക്കോർഡ് വിറ്റുവരവ്

Wait 5 sec.

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് ഇത്തവണ ആവശ്യക്കാർ ഏറെയാണ്. നറുക്കെടുപ്പിന് ഇനി നാല് ദിവസം മാത്രമുള്ളപ്പോഴേക്കും 38,69,930 ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞു. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്, അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഈ മാസം 28-ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് സമ്മർ ബമ്പർ നറുക്കെടുപ്പ് നടക്കുക. ജില്ലകളിൽ പാലക്കാട് ആണ് വില്പനയിൽ മുന്നിൽ. ഇവിടെ മാത്രം 11,15,380 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. തിരുവനന്തപുരം ജില്ലയിൽ 4,11,000 ടിക്കറ്റുകളും തൃശ്ശൂരിൽ 4,09,090 ടിക്കറ്റുകളും വിറ്റിട്ടുണ്ട്. സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. കൂടാതെ അഞ്ച് പേർക്ക് ഓരോ ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനമായി ഒരാൾക്ക് ഒരു കോടി രൂപയും ലഭിക്കും.Also read : ‘മുഖ്യമന്ത്രിയെ കല്ലെറിയുന്നത് കാഫലമുള്ള മാവായതിനാൽ’; പ്രൊഫ കെ വി തോമസ് മൂന്നാം സമ്മാനമായി ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 12 പേർക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനമായി അവസാന അഞ്ചക്കം ഒരേ വരുന്ന ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഇതുകൂടാതെ 5000, 2000, 1000, 500, 250 രൂപ വീതം ഉൾപ്പെടെ നിരവധി സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG എന്നീ ആറ് പരമ്പരകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. ഓരോ ടിക്കറ്റിനും 250 രൂപയാണ് വില.The post എല്ലാവർക്കും എന്നെ മതി; കേരള സമ്മർ ബമ്പർ ഭാഗ്യക്കുറിക്ക് റെക്കോർഡ് വിറ്റുവരവ് appeared first on Kairali News | Kairali News Live.