ന്യൂഡല്‍ഹി | ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് (അവകാശ സംരക്ഷണം) ഭേദഗതി ബില്‍-2026 പാസ്സാക്കി ലോക്‌സഭ. പ്രതിപക്ഷത്തിന്റെയും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെയും പ്രതിഷേധങ്ങളെ അവഗണിച്ചാണ് ബില്‍ പാസ്സാക്കിയത്.2019ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് നിര്‍ദിഷ്ട ബില്‍. സ്വയം തിരിച്ചറിയുന്ന ലിംഗഭേദത്തിന് (self-perceived gender identity) പകരം മെഡിക്കല്‍ ബോര്‍ഡ്/സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് വഴി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയാണ് കൊണ്ടുവരുന്നത്.ബില്ലിലെ പ്രധാന മാറ്റങ്ങള്‍:മെഡിക്കല്‍ പരിശോധന നിര്‍ബന്ധം: സ്വന്തമായി ലിംഗം തിരിച്ചറിയുന്നതിന് പകരം, മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്കു ശേഷം മാത്രമേ ട്രാന്‍സ്ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.നിര്‍വചനത്തിലെ മാറ്റം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ നിര്‍വചനം ജൈവശാസ്ത്രപരമായ സൂചകങ്ങള്‍ (biological/physiological markers) അല്ലെങ്കില്‍ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം അടിസ്ഥാനമാക്കിയുള്ളതാക്കി.ശിക്ഷാ നടപടികള്‍: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക്, പ്രത്യേകിച്ച് അവരെ നിര്‍ബന്ധിതമായി മാറ്റുന്നവര്‍ക്ക്, 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി.ബ്യൂറോക്രാറ്റിക് നിയന്ത്രണം: 2019-ലെ നിയമത്തിലുണ്ടായിരുന്ന സ്വയം തിരിച്ചറിയല്‍ അവകാശം റദ്ദാക്കി, സര്‍ട്ടിഫിക്കറ്റ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി.