നിരന്തരം നുണ പറയുന്ന വിഡി സതീശൻ്റെ മറ്റൊരു നുണ കൂടി പൊളിഞ്ഞ് വീണിരിക്കുകയാണ്. വയനാട് ദുരന്തബാധിതർക്ക് സർക്കാർ കോൺഗ്രസ് നൽകാമെന്ന് പറഞ്ഞ് വീട് വൈകാൻ കാരണം സർക്കാർ ഭൂമി നൽകാത്തതു കൊണ്ടാണെന്നായിരുന്നു വിഡി സതീശൻ്റേയും കോൺഗ്രസിൻ്റേയും അവകാശ വാദം. എന്നാൽ ഇത് നുണയാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കന്നത്.സ്പോൺസർമാർക്ക് ഭൂമി നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. സർവ്വകക്ഷി യോഗത്തിലും പ്രതിപക്ഷം കാര്യം ആവശ്യപ്പെട്ടിട്ടില്ല. ടൗൺഷിപ്പ് നിർമ്മാണത്തിന്റെ നിർദ്ദേശങ്ങൾ ആണ് അന്ന് ഉയർന്നത്. അത് അംഗീകരിക്കുകയായിരുന്നു യോഗത്തിൽ പ്രതിപക്ഷം.Also read:അടിയില്ലാതെന്ത് യുഡിഎഫ്? നാദാപുരത്ത് സ്ഥാനാർഥി പര്യടനത്തിനിടെ ലീഗ് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയോഗത്തിൽ സതീശനും ടി സിദ്ദിക്കും പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് പ്രതിപക്ഷം നുണ പ്രചരിപ്പിച്ചത്. വാഗ്ദാനം പൊളിഞ്ഞതോടെകളവ് പ്രചരിപ്പിക്കുകയായിരുന്നു. അതിനിടെ പണി തുടങ്ങി എന്ന തരത്തിലും വിഡി സതീശൻ നുണ പ്രചരിപ്പിച്ചിരുന്നു. വീട് നിർമിക്കാൻ കോൺഗ്രസ് മേപ്പാടി പഞ്ചായത്തിൽ ഇതുവരെ പ്ലാൻ പോലും സമർപ്പിച്ചിട്ടില്ല. അതോടെ മറ്റൊരു കള്ളവും പൊളഇഞ്ഞു വീണു.The post വയനാട്ടിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾ വൈകുന്നത് സർക്കാർ ഭൂമി നൽകാത്തത് കൊണ്ടാണെന്ന അവകാശവാദം നുണ; യോഗ തീരുമാനങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.