അടിയില്ലാതെന്ത് യുഡിഎഫ്? നാദാപുരത്ത് സ്ഥാനാർഥി പര്യടനത്തിനിടെ ലീ​ഗ് കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

Wait 5 sec.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മാസങ്ങൾക്ക് മുന്നേ തുടങ്ങിയ യു ഡി എഫി ലെ അടി ഇതുവരേയും തീർന്നിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപന വേളയിലും മറ്റെല്ലാ ഘട്ടങ്ങളിലും നടന്ന അടി ഇപ്പോൾ സ്ഥാനാർഥി പര്യടനത്തിലും നടക്കുകയാണ്. നാദാപുരത്ത് കോൺ​ഗ്രസ് മുസ്ലീം ലീ​ഗ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. യു ഡി എഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിൻ്റെ പര്യടനത്തിനിടെയാണ് ലീഗ് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ, ശനിയാഴ്ച രാത്രിയാണ് ലീഗ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സ്വീകരണ യോഗത്തിൽ ലീഗ് നേതാക്കളെ സംസാരിക്കാൻ വിളിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം ലീഗ് പ്രവർത്തകനായ അറക്കന്റെ വിട അനസിന് മർദ്ദനമേറ്റു. Also read: വടകരയിൽ ഇടത് തരം​ഗം; ജനഹൃദയങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥി എം കെ ഭാസ്കരൻഏറെനേരം ലീഗ് കോൺഗ്രസ് പ്രവർത്തകർ റോഡിൽ പോർവിളി നടത്തി. സ്വീകരണ പരിപാടി കഴിഞ്ഞ് സ്ഥാനാർഥി മടങ്ങി നിമിഷങ്ങൾക്ക് അകമാണ് പ്രവർത്തകർ തമ്മിലടിച്ചത്. ടൗണിന്റെ ഇരുഭാഗത്തായി സംഘടിച്ച ലീഗ് കോൺഗ്രസ് പ്രവർത്തകരെ വളയം പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്.The post അടിയില്ലാതെന്ത് യുഡിഎഫ്? നാദാപുരത്ത് സ്ഥാനാർഥി പര്യടനത്തിനിടെ ലീ​ഗ് കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി appeared first on Kairali News | Kairali News Live.