സൗദിയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ നീട്ടി നല്കിത്തുടങ്ങിയതായി ജവാസാത്ത് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇളവുകൾ പ്രകാരമാണ് നടപടി.ഇത് പ്രകാരം ഫെബ്രുവരി 25 മുതൽ കാലാവധി കഴിഞ്ഞ വിസകളാണ് പുതുക്കി നൽകുന്നത്. നിശ്ചിത ഫീസ് അടച്ചതിന് ശേഷം അബ്ഷിർ വഴി സ്‌പോൺസർ അപേക്ഷിക്കുന്നതനുസരിച്ചാണ് വിസ പുതുക്കുന്നത്.ഏപ്രിൽ 18 വരെ മാത്രമേ വിസ പുതുക്കി നൽകുന്നുള്ളൂ. വിവിധ വിസകളിൽ നിലവിൽ രാജ്യത്തുള്ളവർ ഹജ്ജിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി രാജ്യം വിടേണ്ട അവസാന തിയ്യതിയാണ് ഇത്.എന്നാൽ വിസ കാലാവധി കഴിഞ്ഞവർക്ക്, വിസ പുതുക്കാതെ തന്നെ യാതൊരു പിഴയും കൂടാതെ ഏപ്രിൽ 18ന് മുൻപായി രാജ്യം വിടാമെന്നും ജവാസാത്ത് അറിയിച്ചു.എല്ലാത്തരം വിസിറ്റ് വിസകൾ, ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞവർക്ക് കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി 992 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന ജവാസാത്ത് അറിയിച്ചു.The post സൗദിയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ നീട്ടി നൽകിത്തുടങ്ങിയതായി ജവാസാത്ത് appeared first on Arabian Malayali.