തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസില്‍ അതിജീവിതമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപമെന്ന് പരാതി. രണ്ട് അതിജീവിതമാരാണ് പോലീസില്‍ പരാതി നല്‍കിയത്.പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസിലെ അതിജീവിത പരാതി നല്‍കിയിട്ടുള്ളത്.