ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലമായിരുന്നു തൃശൂര്‍ ജില്ലയിലെ മണലൂര്‍. 2011 ല്‍ കോണ്‍ഗ്രസ് കൈക്കലാക്കിയിരുന്ന മണ്ഡലം 2016 ല്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. 2021 ലും ഇടതുപക്ഷത്തിന് മണ്ഡലം നിലനിര്‍ത്താന്‍ സാധിച്ചു. മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്താന്‍ സമുന്നതനായ നേതാവ് പ്രൊ. സി.രവീന്ദ്രനാഥിനെയാണ് ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. 1957 ല്‍ നടന്ന ആദ്യ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷം മണ്ഡലത്തില്‍ വിജയിച്ചെങ്കിലും പിന്നീട് 1960 മുതല്‍ 2001 വരെ മണ്ഡലം കോണ്‍ഗ്രസിന്റെ കൈയ്യിലായിരുന്നു. കാലങ്ങള്‍ക്ക് ശേഷം 2006 ല്‍ മുരളി പെരുനെല്ലിയിലൂടെ മണ്ഡലം ഇടതുപക്ഷത്തിലേക്ക് എത്തിയെങ്കിലും 2011 മണ്ഡലം വീണ്ടും കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിഞ്ഞു. പിന്നീട് 2016 മുതല്‍ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്നു. Also read: കോവളം ഇടത് തൂക്കൂം; വികസനം പറഞ്ഞ് പ്രിയങ്കരൻ ഭഗത് റൂഫസ്ഇത്തവണ മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന് സി.രവീന്ദനാഥ് ആണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മന്ത്രിയായിരിക്കെ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന മുന്നേറ്റങ്ങളുടെ കരുത്തിലാണ് രവീന്ദ്രനാഥ്. അതേ സമയം കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. അഡ്വക്കേറ്റ് കെ.കെ.അനീഷ്കുമാറാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.The post മണലൂരിൽ രവീന്ദ്രൻ മാഷ് തന്നെ; തെരഞ്ഞെടുപ്പ് ചൂടിൽ പ്രചാരണം കടുപ്പിച്ച് മുന്നണികൾ appeared first on Kairali News | Kairali News Live.