ചിറയിൻകീഴ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി നടത്തിയ ബസ് യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ടലംഘനം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി. വിഷയത്തിൽ സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.Also read: ആഹാ ഇപ്പോ അങ്ങനെയായോ…! പരസ്യ സംവാദ വിഷയത്തിൽ ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖർചിറയിൻകീഴ് മണ്ഡലത്തിൽ രമ്യ ഹരിദാസിന്റെ പര്യടനത്തിൽ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര ഒരുക്കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആണെന്ന് കണ്ടെത്തി ഇലക്ഷൻ സ്ക്വാഡ് നടപടിയെടുക്കുകയായിരുന്നു.സംഗതി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം ആണെന്ന് അധികൃതർ കണ്ടെത്തി.Also read: വയനാട്ടിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾ വൈകുന്നത് സർക്കാർ ഭൂമി നൽകാത്തത് കൊണ്ടാണെന്ന അവകാശവാദം നുണ; യോഗ തീരുമാനങ്ങൾ പുറത്ത്യാത്ര തുടരണമെങ്കിൽ ടിക്കറ്റ് എടുക്കണം എന്നും അല്ലാത്തപക്ഷം സർവീസ് നിർത്തിവയ്ക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ചിറയിൻകീഴിൽ നിന്ന് കോരാണിയിലേക്കും അവിടെനിന്നും തിരിച്ചുമാണ് സർവീസ് പ്ലാൻ ചെയ്തിരുന്നത്. സിപിഐയുടെ പരാതിയിന്‍മേലാണ് തെരഞ്ഞെടുപ്പ് സ്കോഡിന്റെ നടപടി.The post തെരഞ്ഞുടുപ്പ് ചട്ടം ലംഘിച്ച് രമ്യാ ഹരിദാസ്; നടപിടിയെടുത്ത് ഇലക്ഷൻ സ്ക്വാഡ് appeared first on Kairali News | Kairali News Live.