പ്രായം കൂടുതലുള്ളവർക്ക് അതിനനുസരിച്ച് രാഷ്ട്രീയത്തിലുള്ള വീര്യവും കൂടും. ഇവിടെ ഇതാ 104ാം വയസ്സിലും ജനാധിപത്യത്തിന്റെ കരുതലായി മാറുകയാണ് മാധു അമ്മൂമ്മ. ധർമ്മടം മണ്ഠലത്തിലെ ഈ അമ്മൂമ്മയ്ക്കും ഉണ്ട് ഉറച്ച രാഷട്രീയ ബോധവും നിലപാടും.കണ്ണിനൽപ്പം മങ്ങലുണ്ട്, കേൾവിയും അത്രയ്ക്കങ്ങ് പോര…പക്ഷേ രാഷ്ട്രീയ നിലപാടിൽ അത്രയധികം കൃത്യതയാണ് അമ്മൂമ്മയ്ക്കുള്ളത്. ഇത്തവണത്തെ വോട്ട് ആർക്കാണെന്ന ചോദ്യത്തിന്, തനിക്ക് പെൻഷൻ നൽകുന്ന പിണറായി വിജയന് തന്നെയായിരിക്കും തന്റെ വോട്ട് എന്ന് അവർ ഉറപ്പിച്ചു പറയുന്നു. കേരളം ഒട്ടുക്കെ ആ പേര് വീണ്ടും വീണ്ടും പറയുമ്പോൾ കണ്ണൂരിന്റെ മണ്ണ് മറ്റാരുടെ പേര് പറയാനാണല്ലേ.Also read: 1960ലെ ഡീൽ ! ഫേസ്ബുക്കിൽ വൈറലായി കോലീബി സഖ്യത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന പോസ്റ്റ്104ാം വയസ്സിലും ആ പേര് വ്യക്തമായി ഉറപ്പിച്ചു പറയണമെങ്കിൽ അതൊരു രാഷ്ട്രീയ ചായ്വല്ല, ഒരു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്താണ്. പഴയകാലത്തെ പട്ടിണിയും പ്രയാസങ്ങളും അനുഭവിച്ചറിഞ്ഞ അമ്മുമ്മയ്ക്ക്, സർക്കാർ ഒപ്പം നിൽക്കുന്ന പുതിയ കാലത്തോട് തന്നെയാണ് താത്പ്പര്യം.104-ാം വയസ്സിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാനുള്ള അമ്മൂമ്മയുടെ ഈ തീരുമാനം വരും തലമുറയ്ക്ക് ഒരു വലിയ മാതൃകയും പാഠവുമാണ്.The post ‘നമ്മക്ക് കൊണം ഇള്ളോർക്കല്ലേ വോട്ട് ഇടേണ്ടത്’; 104ാം വയസ്സിലും മാധു അമ്മൂമ്മയുടെ രാഷ്ട്രീയം ക്ലിയറാണേ… appeared first on Kairali News | Kairali News Live.