1960ലെ ഡീൽ ! ഫേസ്ബുക്കിൽ വൈറലായി കോലീബി സഖ്യത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന പോസ്റ്റ്

Wait 5 sec.

കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്നും അതിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും തെളിയിക്കുന്ന ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇടതുപക്ഷവും ബിജെപിയും തമ്മിൽ ഡീൽ എന്ന ഗീബൽസിയൻ നുണ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രചരിപ്പിക്കുന്നതിനിടയിലാണ് കോലീബി സഖ്യത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന പോസ്റ്റ് വൈറലായത്.ബൈജു ചന്ദ്രൻ ആണ് പഴയ പത്രവാർത്തകളുടെ സഹായത്തൽ യുഡിഎഫും ബിജെപിയുടെ പഴയ രൂപമായ ജനസംഘവും തമ്മിലുള്ള ബന്ധം പുറത്ത് കൊണ്ട് വന്നത്. 1960-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാടിനെ തോൽപ്പിക്കാൻ പട്ടാമ്പി നിയോജകമണ്ഡലത്തിൽ ജനസംഘം സ്ഥാനാർത്ഥി ആയ മാധവ മേനോനെ പിൻവലിച്ച് കോൺഗ്രസ്–പി.എസ്.പി.–മുസ്ലിം ലീഗ് മുന്നണി സ്ഥാനാർഥി എ രാഘവൻ നായർക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. Also Read: പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ കായിക താരങ്ങൾക്ക് മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ വിലക്ക്, ലോകകപ്പ് ഫുഡ്ബോൾ പങ്കാളിത്തം അനിശ്ചിതത്വത്തിൽപൊതുശത്രുവായ ഇടതുപക്ഷത്തിനെതിരെ കോൺഗ്രസ്സും മുസ്ലിം ലീഗും ജനസംഘവും ഇന്നത്തെ പോലെ അന്നും ഒന്നിക്കുകയായിരുന്നു. ഇതിനെ പറ്റി പത്രങ്ങളിൽ വന്ന വാർത്തകളും പോസ്റ്റിൽ ഉൾപ്പെടുത്തി.എന്നാൽ ഈ വെല്ലുവിളികളെ തള്ളിമാറ്റി ഇ എം എസ് നമ്പൂതിരിപ്പാട് ഏകദേശം 7000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.The post 1960ലെ ഡീൽ ! ഫേസ്ബുക്കിൽ വൈറലായി കോലീബി സഖ്യത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന പോസ്റ്റ് appeared first on Kairali News | Kairali News Live.