അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്; ‘ലൈഫി’ലൂടെ കേരളം തീർത്ത മാതൃക

Wait 5 sec.

കേരളത്തിൽ ഇടതുസർക്കാർ ലൈഫിലൂടെ ജീവിതം നൽകിയത് അഞ്ചുലക്ഷത്തിലേറെ കുടുംബങ്ങൾക്കാണ്. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ചത് ആറുലക്ഷത്തി നാലായിരം വീടുകളാണ്. ശേഷിക്കുന്ന വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. രാജ്യത്തിനും ലോകത്തിനും കേരളം പുതിയ മാതൃകയാണ് ലൈഫ് മിഷനിലൂടെ സമ്മാനിച്ചത്. ലൈഫ് പോലെ ഇത്രയും സമഗ്രവും വിപുലവുമായ മറ്റൊരു ഭവന പദ്ധതി രാജ്യത്ത് എവിടെയുമില്ല. അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ്, ഇരുപത് ലക്ഷത്തിലധികം പേർ സ്വന്തം വീടെന്ന അഭിമാനബോധത്തോടെ ഇന്ന് ജീവിക്കുന്നത്.വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്രനിർദേശം തള്ളിയാണ് കേരളം മുന്നോട്ടുപോകുന്നത്. ആത്മാഭിമാനത്തോടെ, വേർതിരിവുകളില്ലാതെ ഓരോ മനുഷ്യനും ജീവിക്കാൻ കേരളത്തിൽ സാധിക്കുന്നു.ലൈഫ് മിഷനിലൂടെ യഥാർഥ കേരളാ സ്റ്റോറിയാണ് രാജ്യം കാണ്ടത്. ലൈഫ് മിഷന് വേണ്ടി കേരളം മാത്രം ചെലവഴിച്ചത് 19000 കോടി രൂപയാണ്. കേന്ദ്രം ചിലവഴിച്ചത് 2300 കോടി രൂപ മാത്രമാണ്. കേന്ദ്രം അടിച്ചേൽപ്പിച്ച കടുത്ത സാമ്പത്തിക ഉപരോധത്തിന്റെ ഇടയിലാണ് ഇത്രയും തുക കേരളം കണ്ടെത്തിയത്. ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയ 3.67 ലക്ഷം വീടുകൾക്കും പൂർണമായും സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ ലൈഫ് മിഷനാണ് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയത്. കേന്ദ്രത്തിന്റെ ചില്ലികാശ് പോലും കിട്ടിയിട്ടില്ല. ചുരുക്കം വീടുകൾക്ക് ലഭിക്കുന്ന കേന്ദ്രസഹായം ഗ്രാമത്തിൽ 72000 രൂപയും നഗരത്തിൽ 1.5 ലക്ഷം രൂപയുമാണ്. എന്നാൽ ബാക്കി തുക സംസ്ഥാന സർക്കാർ കണ്ടെത്തി ഇവർക്ക് ഇവിടെയും 4 ലക്ഷം രൂപ നൽകുന്നു.Also read: “വികസിത രാഷ്ട്രങ്ങളോട് കിടപ്പിടിക്കുന്ന നിലവാരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ എത്തി”: മുഖ്യമന്ത്രിരാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക നൽകുന്നത് കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്. രാജ്യത്ത് എവിടെയും ഇതിന്റെ പകുതി തുക പോലും നൽകുന്നില്ല. കഴിഞ്ഞ പ്രകടനം പത്രികയിൽ പറഞ്ഞത്, അന്ന് നിലവിലുള്ള 2017 ലെ പട്ടികയിലെ ഭവനരഹിതർക്ക് വീട് നൽകുമെന്നാണ്. അന്നത്തെ പട്ടികയിലെ ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും വീട് നൽകാനായി. ഇതൊക്കെയാണ് കേരളത്തിലെ ഇടതിൻ്റെ കരുതൽ. ഇതാണ് കേരളത്തിലെ പിണറായി സർക്കാർ ജനങ്ങൾക്ക്The post അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്; ‘ലൈഫി’ലൂടെ കേരളം തീർത്ത മാതൃക appeared first on Kairali News | Kairali News Live.