ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചടി. കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഇതിഹാസതാരം എം എസ് ധോണി രണ്ടാഴ്‍ച്ച കളത്തിന് വെളിയിലിരിക്കും. ഇതോടെ 45 കാരനായ വിക്കറ്റ് കീപ്പറിന് ചെന്നൈയുടെ ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ കളിക്കാൻ പറ്റില്ലെന്ന് ഉറപ്പായി.കാലിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നതിനാൽ എം.എസ്. ധോണി ഐ.പി.എൽ 2026 ലെ ആദ്യ രണ്ടാഴ്ച കളിക്കാൻ സാധ്യതയില്ല. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ്കീപ്പർ ആകുവാനാണ് സാധ്യത.Also Read: നന്ദി മാത്രം! ആ ഉറപ്പ് ഹാർദിക് പാണ്ഡ്യ പാലിച്ചു; പിന്തുണ നൽകി കൂടെ നിന്ന വാങ്കഡെ മൈതാനത്തെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് പാരിതോഷികംമാർച്ച് 30 ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരം. ഇത് കൂടാതെ ആദ്യ രണ്ടാഴ്ചകളിൽ,പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കെതിരെയും ചെന്നൈക്ക് മത്സരങ്ങൾ ഉണ്ട്. നായകനെന്ന നിലയിൽ ചെന്നൈ ടീമിനെ അഞ്ചു തവണ ഐപിഎൽ ജേതാക്കളാക്കിയ ധോണി, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ്.The post ചെന്നൈക്ക് തിരിച്ചടി! പരിക്കേറ്റ ധോണി ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ല appeared first on Kairali News | Kairali News Live.