“വീടെവിടെ കോൺ​ഗ്രസേ? ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ല”: എം വി ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

വയനാടിനായി കോൺഗ്രസ് പിരിച്ച ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ലെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. വയനാട് ദുരന്തം സംബന്ധിച്ച് കോൺഗ്രസ് പിരിച്ച പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങൾക്ക് കോൺഗ്രസ് മറുപടി ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺഗ്രസും, യൂത്ത് കോൺഗ്രസും, രാഹുൽ ഗാന്ധിയും എല്ലാരും ചേർന്നു 230 വീട് നിർമ്മിക്കും എന്നാണ് പറഞ്ഞത്. ഒന്നര വർഷമായി വീട് എവിടെയെന്നും, പിരിച്ച ഫണ്ട് എവിടെയെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി അക്കൗണ്ടിൽ പണം ഉണ്ട് എന്നാണ് പറഞ്ഞത്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ കോൺഗ്രസിനെ സഹായിക്കുന്നതായും അദ്ദേഹം വിമർശിച്ചു. ഓരോ ദിവസവും സതീശൻ ഓരോ കള്ളങ്ങൾ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. Also read : അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്; ‘ലൈഫി’ലൂടെ കേരളം തീർത്ത മാതൃകഅതേസമയം അമ്പലപ്പുഴയിൽ എൽ ഡി എഫി-ന് വിജയം സുനിശ്ചിതമാണ്. ഒപ്പം തന്നെ അദ്ദേഹം ജി സുധാകരനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. യു ഡി എഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വർത്തമാനകാലവുമായി യാതൊരു ബന്ധവുമില്ലെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post “വീടെവിടെ കോൺ​ഗ്രസേ? ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ല”: എം വി ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.