കടലാക്രമണം തടയുന്നതിലെ പരാജയ മൂലം വലിയ കെടുതിയിലേക്ക് തീരദേശ ജനതയെ തള്ളിവിട്ട അവസ്ഥായിരുന്നു യുഡിഎഫ് കാലത്തുണ്ടായത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കടൽഭിത്തി നിർമ്മാണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും നിർമ്മാണം തീർത്തും അശാസ്ത്രീയമായിരുന്നു. കല്ലുകൾ കടലിലേക്ക് താഴ്ന്നുപോകുന്നതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടക്കാത്തതും തീരവാസികളെ ദുരിതത്തിലാക്കി. കോസ്റ്റൽ റെഗുലേഷൻ സോൺ വിജ്ഞാപനം നടപ്പിലാക്കുന്നതിൽ സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവും ഉയർന്നു. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ കടലാസിലൊതുങ്ങി. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെ സ്ഥിരമായി പുനരധിവസിപ്പിക്കുന്നതിൽ ഭരണപരമായ വീഴ്ചയുണ്ടായി. എന്നാൽ വൻകിട റിസോർട്ടുകൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും തീരദേശത്ത് അനുമതി നൽകുന്നു എന്ന ആരോപണവും ഉയർന്നു.ഈ സാഹചര്യത്തിലാണ് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നത്. തീരങ്ങളുടെ സംരക്ഷണവും മത്സ്യതൊഴിലാളി ക്ഷേമവും പ്രതിജ്ഞാബധമായി ഏറ്റെടുത്ത സർക്കാരായിരുന്നു എൽഡിഎഫ് സർക്കാർ. മത്സ്യതൊഴിലാളി കുടുംബങ്ങളുടെ കൃത്യമായ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് പുനർഗേഹം പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചു. 2450 കോടി രൂപയുടെ പുനർഗേഹം പുനരധിവാസ പദ്ധതിക്കാണ് സർക്കാർ തുടക്കം കുറിച്ചത്. ഇതിൽ 2625 വീടുകളും 738 ഫ്ളാറ്റുകളും നിർമ്മാണം പൂർത്തീകരിച്ചു. 1271 വീടുകളുടെയും 788 ഫ്ളാറ്റുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ് പരിരക്ഷ 5 ലക്ഷത്തിൽ നിന്നും 10 ലക്ഷമാക്കി സർക്കാർ ഉയർത്തി. മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് 25 കോടി രൂപ അനുവദിച്ചു. മഞ്ചേശ്വരം, കൊയിലാണ്ടി, താനൂർ, വെള്ളയിൽ എന്നീ 4 മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തിയാക്കി. അർത്തുങ്കൽ, ചെത്തി, പരപ്പനങ്ങാടി, പൊഴിയൂർ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മുതലപ്പൊഴി, കാസർഗോഡ് തുറമുഖങ്ങളുടെ വിപുലീകരണം സാധ്യമാക്കി. ഇത്തരത്തിൽ തീരദേശ ജനതയുടെ സമഗ്ര ക്ഷേമ ഉറപ്പാക്കിയാണ് എൽഡിഎഫ് മുന്നോട്ട് കുതിച്ചത്.Also read: “വീടെവിടെ കോൺഗ്രസേ? ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ല”: എം വി ഗോവിന്ദൻ മാസ്റ്റർചെല്ലാനം തീരസംരക്ഷണ പദ്ധതിതീരദേശത്തെ സാഹചര്യങ്ങൾ ഗൗരവമായി പരിഗണിച്ച് സർക്കാർ 2021–22 സാമ്പത്തിക വർഷത്തെ ബജറ്റിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം മൂലം ഉണ്ടാകുന്ന തീരശോഷണം നിയന്ത്രിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി 1500 കോടി രൂപയുടെ സമഗ്ര തീരസംരക്ഷണ ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി പ്രഖ്യാപിച്ചു.ഇറിഗേഷൻ വകുപ്പ് കണ്ടെത്തിയ പത്ത് അതീവ ഗുരുതരമായ തീരപ്രദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ചെല്ലാനം.കേരളത്തിൽ ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ആണ് ഈ ശാസ്ത്രീയ രൂപരേഖ തയ്യാറാക്കിയത്. സമുദ്രനിരപ്പിൽ നിന്നും 6.10 മീറ്റർ ഉയരത്തിലാണ് ഈ കടൽഭിത്തിയുടെ നിർമ്മാണം, ഇത് ശക്തമായ തിരമാലകളെ തടയാൻ പ്രാപ്തമാണ്.രണ്ടാം ഘട്ടം: ഭാവി പദ്ധതികൾപുത്തൻതോട് മുതൽ മാനാശ്ശേരി ഫിഷിംഗ് ഗ്യാപ് വരെയുള്ള 6.1 കിലോമീറ്റർ ഭാഗം കൂടി സംരക്ഷിക്കുന്നു. 2026 ജനുവരിയിലെ മന്ത്രിസഭാ തീരുമാനപ്രകാരം 404 കോടിയുടെ ഭരണാനുമതി കൂടി നൽകിക്കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ടെട്രാപോഡുകൾ കൂടി ഉപയോഗിച്ച് നടത്തുന്ന ഈ നിർമ്മാണം 2027 സെപ്റ്റംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തിലെ പോലെ തന്നെ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ KIIDC തന്നെയാണ് നിർമാണത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ചെല്ലാനം പഞ്ചായത്തിലെ കടലാക്രമണ ഭീഷണിക്ക് ശാശ്വത പരിഹാരമാകും. നാടിന്റെ വികസനത്തിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുക എന്ന സർക്കാർ നയത്തിന്റെ ഉത്തമ ഉദാഹരണമാണിത്.Also read: “വികസിത രാഷ്ട്രങ്ങളോട് കിടപ്പിടിക്കുന്ന നിലവാരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ എത്തി”: മുഖ്യമന്ത്രിസംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്ന പത്ത് ഹോട്ട്സ്പോട്ടുകളിൽ ചെല്ലാനം മാതൃകയിൽ കടലിന്റെ മക്കൾക്കായി തീരദേശ സംരക്ഷണം ഉറപ്പാക്കും. 5300 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. തീരദേശത്ത് ടെട്രാപോഡുകൾ, ജിയോട്യൂബുകൾ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീർക്കും. രണ്ടു ടൺ, 3.5 ടൺ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്കായി കരിങ്കല്ലിനൊപ്പം വിരിക്കുക. ആവശ്യമുളളയിടങ്ങളിൽ പുലിമുട്ട് നിർമ്മിക്കും. ചെല്ലാനത്ത് വേ ബ്രിഡ്ജുകളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും കണ്ണമാലി, ബസാർ എന്നിവിടങ്ങളിൽ പുലിമുട്ടുകളും നിർമിക്കുന്നതാണ് ചെല്ലാനം പദ്ധതി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനു കീഴിലുള്ള പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് കടൽഭിത്തിയും പുലിമുട്ടും നിർമിക്കുന്നത്. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാകും പദ്ധതികൾ നടപ്പിലാക്കുക.The post കടലെടുക്കില്ല കണ്ണ് കലങ്ങില്ല, ഇടതുപക്ഷം കൂടെയുണ്ട്; പുനർഗേഹവും ചെല്ലാനം തീരസംരക്ഷണ പദ്ധതിയും appeared first on Kairali News | Kairali News Live.