‘യുഡിഎഫിന് വേണ്ടി വക്കാലത്ത് പറയാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വരുന്നു ? തെരഞ്ഞെടുപ്പാണെന്നും വെച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യമാണതെന്ന് കരുതരുത്’:ഡോ. തോമസ് ഐസക്

Wait 5 sec.

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വക്കാലത്ത് നടത്താൻ എങ്ങനെയാണ് ഐഎഎസ് ഉദ്യോഗസ്ഥന് ധൈര്യം വരുന്നതെന്ന് ഡോ. തോമസ് ഐസക്. തുടർഭരണം വ്യക്തികളിൽ ഫാസിസ്റ്റ് പ്രവണതകൾ വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ബി അശോക് ഐഎഎസിന്റെ ആരോപണത്തോട് പ്രതികരിച്ചാണ് ഡോ. തോമസ് ഐസക് സംസാരിച്ചത്.Also read: ഇതെന്താ മനോരമേ യുഡിഎഫിൻ്റെ പ്രചാരണ പോസ്റ്ററോ? ന്യൂസ് 18 സർവേയിൽ യുഡിഎഫ് മുന്നിലെന്ന് വളച്ചൊടിച്ച വാർത്ത; എന്നാൽ സത്യമെന്ത്ഈ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വക്കാലത്ത് പറയാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വരുന്നുവെന്നും തോമസ് ഐസക് ചോദിച്ചു. മാത്രമല്ല, ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പാണെന്നും വെച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്കുണ്ടെന്ന് കരുതരുതെന്നും ഐസക് പറഞ്ഞു.Also read: “വീടെവിടെ കോൺ​ഗ്രസേ? ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ല”: എം വി ​ഗോവിന്ദൻ മാസ്റ്റർആസാമിൽ നടന്ന രാഷ്ട്രീയ മാറ്റങ്ങളെ ‘ഡീൽ’ എന്ന് തന്നെ വിശേഷിപ്പിക്കാമെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ത്യയിൽ ബിജെപിയുടെ ‘റിക്രൂട്ടിംഗ് സെന്ററായി’ കോൺഗ്രസ് മാറിയിരിക്കുകയാണെന്നും കോൺഗ്രസ് വോട്ട് മറിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്നും തോമസ് ഐസക് ഓർമിപ്പിച്ചു.The post ‘യുഡിഎഫിന് വേണ്ടി വക്കാലത്ത് പറയാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വരുന്നു ? തെരഞ്ഞെടുപ്പാണെന്നും വെച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യമാണതെന്ന് കരുതരുത്’:ഡോ. തോമസ് ഐസക് appeared first on Kairali News | Kairali News Live.