എസ് വൈ എസ് നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Wait 5 sec.

മലപ്പുറം  |  എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ മഅദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് നൂറുകണക്കിന് പേര്‍ക്ക് ആശ്വാസമായി മാറി.മേല്‍മുറി ലെന്‍സ് പാര്‍ക്കിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തെരെഞ്ഞെടുത്ത നൂറു പേര്‍ക്ക് കണ്ണട സൗജന്യമായി നല്‍കും.ജീവിത ശൈലി രോഗ നിര്‍ണയവും ക്യാമ്പിന്റെ ഭാഗമായി നടന്നു. മേല്‍മുറി സര്‍ക്കിള്‍ കമ്മിറ്റി ഒരുക്കിയ തണ്ണീര്‍പന്തലും സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനവും ക്യാമ്പിനെത്തിയവര്‍ക്ക് ഏറെ ആശ്വാസമായി.ക്യാമ്പ് എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എം ദുല്‍ഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി അധ്യക്ഷത വഹിച്ചു. സൈനുദ്ധീന്‍ സഖാഫി ഹാജിയാര്‍പള്ളി, പി എം അഹ്മദലി, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുംമുറി, അബ്ബാസ് സഖാഫി കോഡൂര്‍ , റിയാസ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ അദനി മക്കരപ്പറമ്പ്, ഇസ്മാഈല്‍ സഖാഫി മേല്‍മുറി, സൈനുദ്ധീന്‍ ലത്വീഫി അറവങ്കര,ഫഖ്റുദ്ധീന്‍ താണിക്കല്‍, അശ്ക്കര്‍ കൂട്ടിലങ്ങാടി, സ്വലാഹുദ്ധീന്‍ കോഡൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.