ഞങ്ങളുടെ ഡീൽ ഈ നാട്ടിലെ ജനങ്ങളോടാണ്; യുഡിഎഫ് എപ്പോഴും ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നത്: ശശി തരൂർ

Wait 5 sec.

എന്ത് ഡീൽ ചെയ്‌താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ശശി തരൂർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും എംപി ആഹ്വാനം ചെയ്‌തു. ഫോർട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്ത് വർഷത്തെ ഭരണ വിരുദ്ധ വികാരത്തെ ഭിന്നിപ്പിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. എൽഡിഎഫും ബിജെപിയും തമ്മിൽ രാഷ്ട്രീയമായ എന്ത് ധാരണയുണ്ടാക്കിയാലും യുഡിഎഫിന് അതിൽ ആശങ്കയില്ലെന്നും തരൂർ വ്യക്തമാക്കി.ബിജെപിയും എൽഡിഎഫും തമ്മിൽ എന്ത് ഡീൽ വേണമെങ്കിലും ചെയ്‌തുകൊള്ളട്ടെ, ഞങ്ങളുടെ ഡീൽ ഈ നാട്ടിലെ ജനങ്ങളോടാണ്. യുഡിഎഫ് എപ്പോഴും ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബിജെപിക്ക് കനത്ത തിരിച്ചടി നൽകും എന്നത് ഉറപ്പാണ്. സംസ്ഥാനത്ത് ബിജെപി നിലവിൽ ഒരു ‘സീറോ സീറ്റ്’ പാർട്ടിയാണെന്ന് തരൂർ പരിഹസിച്ചു. ഒന്നോ രണ്ടോ മൂന്നോ സീറ്റുകളിൽ അവർ ശക്തമായ മത്സരം കാഴ്‌ചവച്ചേക്കാം, എന്നാൽ അവിടെയൊക്കെ പോരാട്ടം ത്രികോണമായിരിക്കും. ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ പോലും അത് അവർക്ക് വലിയ വിജയമായിരിക്കും. എന്നാൽ ആ വിജയസാധ്യത പോലും ഇല്ലാതാക്കാനാണ് യുഡിഎഫ് പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ഞങ്ങളുടെ ഡീൽ ഈ നാട്ടിലെ ജനങ്ങളോടാണ്; യുഡിഎഫ് എപ്പോഴും ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നത്: ശശി തരൂർ appeared first on ഇവാർത്ത | Evartha.