കേരളത്തിൻ്റെ യഥാർത്ഥ കരുത്ത് ഇവിടെയുള്ള സാമൂഹിക മൂലധനമാണെന്നും, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ വിധമുള്ള ഒരു കെട്ടുറപ്പ് കാണാൻ കഴിയില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി. അരൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ വെറുപ്പിൻ്റെ പ്രതലമാക്കി മാറ്റുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തെ ഒരു ഉത്തരേന്ത്യൻ സംസ്ഥാനമാക്കി മാറ്റാനാണ് ബിജെപിക്കാർ പാടുപെടുന്നതെന്നും എംപി പറഞ്ഞു.Also read: ബിജെപി സീൽ വിവാദം; കൂടുതൽ നടപടികൾ കൈക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർകോൺഗ്രസിൽ നുണ പറച്ചിൽ ഒരു പകർച്ചവ്യാധി പോലെ പടരുകയാണെന്നും എംപി പറഞ്ഞു. സ്വന്തം മടിയിലെ കനം മറച്ചുപിടിക്കാനും വികസന കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്താൽ പ്രതിപക്ഷം രാഷ്ട്രീയമായി ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിൻ്റെ തുരുത്തായി കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തന്നെ തുടരണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.The post ‘കോൺഗ്രസിൽ നുണ പറച്ചിൽ ഒരു പകർച്ചവ്യാധി പോലെ പടരുന്നു’: ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.