മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ച; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Wait 5 sec.

കോട്ടയം |  മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. അറ്റന്‍ഡര്‍മാരായ ആര്‍ വി സുജാത, വി ഡി രേഖ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ച വരുത്തിയതിനാണ് ഡിഎംഒ ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് ഫ്രീസറില്‍ സൂക്ഷിക്കാനേല്‍പിച്ച കോട്ടയം മണിമല സ്വദേശിയുടെ മൃതദേഹം ആണ് ബന്ധുക്കള്‍ക്ക് ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കിട്ടിയത്. കേടായ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മരിച്ചയാളുടെ സഹോദരന്‍ ജില്ല കലക്ടര്‍ക്കും ഡിഎംഒക്കും പോലീസിലും പരാതി നല്‍കിയിരുന്നു.കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് ജീര്‍ണിച്ച് വികൃതമായ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം. സംഭവത്തില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധി്ച്ചിരുന്നു