‘വികസനം ആരും ചർച്ചയാക്കരുതെന്നാണ് യുഡിഎഫിന്റെ ലക്ഷ്യം; അതിന് അവർ വൻ നുണപ്രചാരണം നടത്തുന്നു’:മുഖ്യമന്ത്രി

Wait 5 sec.

കഴിഞ്ഞ പത്തുവർഷക്കാലം നാടിന് ഏറെ പുരോഗതി ഉണ്ടായി. ഇതൊന്നും ഓർക്കരുതെന്ന മട്ടിലാണ് ചിലർ പ്രവർത്തിക്കുന്നത്. ഗ്യാസ് പ്രതിസന്ധി ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ ആണെന്ന് ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി. പട്ടാമ്പി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Also read: ‘യുഡിഎഫിന് വേണ്ടി വക്കാലത്ത് പറയാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വരുന്നു ? തെരഞ്ഞെടുപ്പാണെന്നും വെച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യമാണതെന്ന് കരുതരുത്’:ഡോ. തോമസ് ഐസക്ഒരുപാട് നുണകൾ പടച്ചുവിടുകയാണ്. നമ്മുടെ നാട് ആർജ്ജിച്ച പുരോഗതി ജനങ്ങൾ ഒരിക്കലും ചർച്ച ചെയ്യരുത് എന്നതാണ് ചിലരുടെ ലക്ഷ്യം. അത് ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ് 2021ൽ ഇടതുപക്ഷത്തിന് തുടർഭരണം നൽകിയത്. എൽഡിഎഫ് നാടിൻ്റെ വികസന കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ എല്ലാം തകരുന്നു. അവർക്ക് നാടിന്റെ കാര്യത്തിൽ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പിലാകില്ലെന്ന് അവർ പറഞ്ഞ പല പദ്ധതികളുമാണ് ഇന്ന് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.Also read: ‘ഡീലുകൾ നടത്തുന്നത് കോൺഗ്രസും ബിജെപിയും; എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ബിജെപിയുടെ ‘ബി ടീം’ ആയി പ്രവർത്തിക്കുന്നു’:മുഖ്യമന്ത്രിഗ്യാസ് പ്രതിസന്ധിക്ക് കാരണം ഇറാൻ – അമേരിക്ക സംഘർഷമാണെന്നത് അറിയാമല്ലോ. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലപാട് ആണ് അമേരിക്കയ്ക്ക്. ഇറാൻ – ഇന്ത്യ ഗ്യാസ് പൈപ്പ് ലൈൻ നടപ്പായിരുന്നു എങ്കിൽ ഇന്ന് ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. എന്നാൽ അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി. അതാണ് പൈപ്പ് ലൈൻ പദ്ധതി തകരാൻ കാരണമായതെന്നും അദ്ദേഹം ഓർമിപ്പിച്ചു.The post ‘വികസനം ആരും ചർച്ചയാക്കരുതെന്നാണ് യുഡിഎഫിന്റെ ലക്ഷ്യം; അതിന് അവർ വൻ നുണപ്രചാരണം നടത്തുന്നു’:മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.