‘ഡീലുകൾ നടത്തുന്നത് കോൺഗ്രസും ബിജെപിയും; എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ബിജെപിയുടെ ‘ബി ടീം’ ആയി പ്രവർത്തിക്കുന്നു’:മുഖ്യമന്ത്രി

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പിൽ, ഡീൽ ആരോപണമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും BJP യും തമ്മിലാണ് ഡീൽ എന്നും, പാലക്കാടും മലമ്പുഴയിലെയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വോട്ടും, ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ലഭിക്കാൻ പോകുന്ന വോട്ടും താരതമ്യം ചെയ്താൽ ആര് തമ്മിലാണ് ഡീൽ എന്നും മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലമ്പുഴ നിയോജക മണ്ഡലത്തിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.Also read: ‘യുഡിഎഫിന് വേണ്ടി വക്കാലത്ത് പറയാൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വരുന്നു ? തെരഞ്ഞെടുപ്പാണെന്നും വെച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യമാണതെന്ന് കരുതരുത്’:ഡോ. തോമസ് ഐസക്ആയിരക്കണക്കിന് എൽഡിഎഫ് പ്രവർത്തകരാണ് പാലക്കാട് എലപ്പുള്ളിയിൽ വെച്ച് നടന്ന മലമ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പുകളിൽ അവിശുദ്ധ ഡീലുകൾ നടത്തുന്നത് കോൺഗ്രസും ബിജെപിയും ആണെന്നും, അമ്പലപ്പറമ്പിൽ മോഷണം നടത്തിയ ശേഷം കള്ളൻ കള്ളൻ എന്ന നിലവിളിക്കുന്നത് പോലെയാണ് ഡീൽ ആരോപണത്തിൽ കോൺഗ്രസിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.Also read: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം നിർമാർജ്ജനം ചെയ്തത് കേരളത്തിലാണ്. യുഡിഎഫ് സർക്കാർ വരുത്തിയ സാമൂഹിക പെൻഷൻ കുടിശ്ശിക എൽഡിഎഫ് സർക്കാരാണ് കൊടുത്തുതീർത്തത്. പെൻഷൻ തുക വർധിപ്പിക്കുകയും ചെയ്തു. പൊതു വിദ്യാലയം മെച്ചപ്പെടുത്താൻ 5000 കോടി രൂപ ചെലവഴിച്ച് പൊതു വിദ്യാഭ്യാസ യജ്ഞം ആരംഭിച്ചതും എൽഡിഎഫ് സർക്കാർ ആണ്.സർക്കാർ ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ സർക്കാരിന് സാധിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇതൊക്കെ സാധ്യമാകുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണ്.Also read: “വിദേശ സംഭാവന നിയന്ത്രണ നിയമഭേദ​ഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ ഭരണഘടന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം”: ഫാ. മാത്യു കോയിക്കൽസാമ്പത്തിക നയത്തിൽ, ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണ്. 20 ലക്ഷം ജനങ്ങൾക്ക് ആത്മാഭിമാനം നൽകിയ ലൈഫ് ഭവന പദ്ധതി നിർത്തലാക്കും എന്ന് പറഞ്ഞ യുഡിഎഫ്നെതിരായ ജനവിധി കൂടിയായി മാറും ഈ നിയമസഭാ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ എൽഡിഎഫ് നേതാക്കളായ കെ രാധാകൃഷ്ണൻ, എൻ എൻ കൃഷ്ണദാസ്, നിതിൻ കണിച്ചേരി, സുമലത മോഹൻദാസ്, സുഭാഷ് ചന്ദ്ര ബോസ്, കെ ആറ്‍ ഗോപിനാഥ് തുടങ്ങിയവരും സംസാരിച്ചു.The post ‘ഡീലുകൾ നടത്തുന്നത് കോൺഗ്രസും ബിജെപിയും; എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ബിജെപിയുടെ ‘ബി ടീം’ ആയി പ്രവർത്തിക്കുന്നു’:മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.