കോൺഗ്രസിന്റെ കുതന്ത്രം ഫലിച്ചില്ല ! വൈറലായി ‘നുണേശൻ 4.0’

Wait 5 sec.

കൂട്ട റിപ്പോർട്ടിങിലൂടെ സത്യത്തെ മറയ്ക്കാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കോൺഗ്രസിന്റെയും കുതന്ത്രത്തെ പൊളിച്ച് നുണേശൻ 4.0 പേജ് ഫേസ്‌ബുക്കിൽ ലോഞ്ച് ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വ്യാജപ്രചാരണങ്ങൾ വീഡിയോ സഹിതം തുറന്നുകാട്ടുന്ന പേജ് ആരംഭിച്ചു മണിക്കൂറുകൾക്കകം കാൽ ലക്ഷത്തിനടുത്ത് ഫോളോവെഴ്സിനെയാണ് നേടിയെടുത്തത്.നേരത്തെ കോൺഗ്രസ് നേതാവിന്റെയും അനുയായികളുടെയും കള്ളത്തരങ്ങൾ കയ്യോടെ പിടിച്ചു പൊളിച്ചടുക്കുന്ന സമാന പേജുകൾ റിപ്പോർട്ട് അടിച്ച് പൂട്ടിക്കാനുള്ള കുതന്ത്രം പരാജയപ്പെട്ടതിന്റെ തെളിവാണ് പുതിയ പേജിനുള്ള വലിയ പിന്തുണ. ഫെബ്രുവരിയിൽ ആരംഭിച്ച, ഒന്നേകാൽ ലക്ഷത്തിലേറെ പേർ പിന്തുടർന്നിരുന്ന “സതീശന്റെനുണകൾ”എന്ന പേജാണ് ദിവസങ്ങൾക്കുള്ളിൽ കൂട്ട റിപ്പോർട്ടിങ്ങിനെ തുടർ ന്ന്പൂട്ടിക്കപ്പെട്ടത്. തുടർന്ന് വന്ന പേജുകളായ “നുണേശന്റെ നുണകൾ”, നുണേശൻ 3.0 എന്നിവയ്ക്കും സമാനമായ അനുഭവം തന്നെയാണ് നേരിട്ടത്.Also Read: ‘വികസനം ആരും ചർച്ചയാക്കരുതെന്നാണ് യുഡിഎഫിന്റെ ലക്ഷ്യം; അതിന് അവർ വൻ നുണപ്രചാരണം നടത്തുന്നു’:മുഖ്യമന്ത്രിപ്രതിപക്ഷനേതാവിന്റെ ഗീബൽസിയൻ നുണകൾ വെളിച്ചത്തിലാകുന്നതിൽ വിറളിപൂണ്ട നേതാവും അനുയായികളും സൈബർ ആക്രമണത്തിലൂടെ പേജുകൾ പൂട്ടിച്ചു. എന്നാൽ അതിലൂടെ സത്യത്തിന്റെ വായ്മൂടിക്കെട്ടുവാൻ പറ്റിയുള്ളഎന്നതിന്റെ മികച്ച ഉദാഹരണമാണു നുണേശൻ 4.0 പേജിന്റെ വരവും അതിനു കിട്ടുന്ന വൻ ജനപിന്തുണയും.The post കോൺഗ്രസിന്റെ കുതന്ത്രം ഫലിച്ചില്ല ! വൈറലായി ‘നുണേശൻ 4.0’ appeared first on Kairali News | Kairali News Live.