വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്; ജി സുധാകരനെതിരെ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Wait 5 sec.

ആലപ്പുഴ |  അമ്പലപ്പുഴയില്‍ ജി സുധാകരനെതിരെ ജാഗ്രത വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ്ടും ഭരണം പിടിച്ചാലും അമ്പലപ്പുഴ തോറ്റാല്‍ പാര്‍ട്ടിക്കത് കനത്ത തിരിച്ചടിയാകും. ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ടെന്നും കേഡര്‍ വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കണമെന്നും എം വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വ്യക്തമാക്കി.കേഡര്‍ വോട്ടുകള്‍ ഒന്നു പോലും ചോരാതെ ശ്രദ്ധിക്കണം. ഭരണം കിട്ടിയാലും അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറയുകയോ തോല്‍ക്കുകയോ ചെയ്താല്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം വലുതായിരിക്കുമെന്നും എം വി ഗോവിന്ദന്‍ യോഗത്തില്‍ പറഞ്ഞു.അതേ സമയംം ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി അമ്പലപ്പുഴയിലെത്തി പ്രസംഗിക്കും. ഇന്നലെ ജി സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി നിലവാരമില്ലാതെയാണ് സംസാരിക്കുന്നതെന്നും, സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം, ജനങ്ങള്‍ക്ക് ഹിതകരമായത് മാത്രം പറയണമെന്നുമായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.