തിരുവനന്തപുരത്ത് രണ്ടിടത്ത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍; ആരോപണവുമായി എ എ റഹിം എം പി

Wait 5 sec.

തിരുവനന്തപുരം | കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഡീല്‍ ആരോപണവുമായി എ എ റഹിം എംപി.തിരുവനന്തപുരത്ത് രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്നാണ് എ എ റഹീമിന്റെ ആരോപണം. തിരുവനന്തപുരം സെന്‍ട്രലിലും അരുവിക്കരയിലുമാണ് ഡീല്‍ ആരോപണം. അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രചാരണം  അവസാനിപ്പിച്ചിരിക്കുകയാണെന്നും ബിജെപി അവിടെ വി എസ് ശിവകുമാറിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും റഹീം പറഞ്ഞു.തിരുവനന്തപുരത്തും അരുവിക്കരയിലും അവസാനത്തെ പട്ടികയിലാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് .ഡീലിന്റെ ഭാഗമാണ് വൈകിവന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും റഹീം പറഞ്ഞു. അരുവിക്കരയില്‍ ബിജെപി കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രലില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നില്‍ക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് ലഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആളാണ് വി എസ് ശിവകുമാര്‍. മതനിരപേക്ഷ വോട്ടര്‍മാര്‍ ഈ ഡീല്‍ കാണണമെന്നും റഹിം പറഞ്ഞു