ഇറാനെതിരെ വീണ്ടും ഭീക്ഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുവാനുള്ള കരാറിന്റെ കാര്യത്തിൽ ഉടൻ തീരുമാനമായില്ലെങ്കിൽ ഖാർഗ് ദ്വീപ് അടക്കമുള്ള ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീക്ഷണിപ്പെടുത്തി.ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും കരാർ വൈകുന്നതിൽ അസന്തോഷം പ്രകടിപ്പിച്ച ട്രംപ് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തുറന്നു കൊടുക്കാത്തപക്ഷം വൈദ്യുതി നിലയങ്ങൾ, എണ്ണ കിണറുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ ഉൾപ്പെടെ നിർണായക സൗകര്യങ്ങൾ ആക്രമണ വിധേയമാകാമെന്ന് സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം നടത്തിയ ഭീകര വാഴ്ചയിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരടക്കമുള്ളവർക്ക് വേണ്ടിയുള്ള പ്രതികാരമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.Also Read: ഇവർക്ക് സ്വന്തം കുട്ടികളില്ലേ?; മിനാബ് സ്കൂൾ ദുരന്തത്തിന് ഉത്തരവാദികളായവരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇറാൻഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തുറന്നു കൊടുക്കാത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച അമേരിക്ക മുന്നിൽ വച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞിരുന്നു. പകരം ഇതുവരെയുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം, മേഖലയിലെ അമേരിക്കൻ താവളങ്ങളുടെ അടച്ചുപൂട്ടൽ അടക്കമുള്ള ബദൽ ഉപാധികൾ ഇറാൻ മുന്നിൽ വച്ചു.The post ഹോർമുസ് തുറന്നില്ലെങ്കിൽ കുടിവെള്ളം മുട്ടിക്കും! ഇറാനെതിരെ ഭീക്ഷണി മുഴക്കി ഡൊണാൾഡ് ട്രംപ് appeared first on Kairali News | Kairali News Live.