കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം മുന്നിൽ; പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി തോമസ് ഐസക്

Wait 5 sec.

വിവിധ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്ത് മുന്നിലുള്ള സംസ്ഥാനമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേരളത്തെ കുറിച്ച് പ്രധാനമന്ത്രി ഉന്നയിച്ച “കേന്ദ്ര ഫണ്ട് കൊള്ളയടിക്കുന്നു” എന്ന ആരോപണത്തിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.ദേശീയ പാത വികസനം, സർവ്വശിക്ഷ അഭിയാൻ, വിദ്യാഭ്യാസം, ആരോഗ്യ മേഖല തുടങ്ങിയ നിരവധി മേഖലകളിൽ കേരളത്തിന് കേന്ദ്രം തന്നെ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഐസക് ചൂണ്ടിക്കാട്ടി. അത്തരത്തിൽ അംഗീകാരം നൽകിയ ശേഷമാണ് കേരളത്തെ കൊള്ളയടിക്കുന്നു എന്ന് ആരോപിക്കുന്നത് വൈരുദ്ധ്യപരമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം ആരോപിച്ചു.Also read : ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതരാജ്യത്ത് ഏറ്റവും വലിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയുടെ നടപ്പാക്കലിൽ കേരളം ഏറെ മുന്നിലാണ്. സർവ്വശിക്ഷ അഭിയാൻ പദ്ധതിയിലും നിരവധി സ്കൂളുകൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും, “ഇതിൽ എവിടെയാണ് കൊള്ള?” എന്ന് അദ്ദേഹം ചോദിച്ചു. എല്ലാ മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നും ഐസക് പ്രതികരിച്ചു.ഇതോടൊപ്പം കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെയും അദ്ദേഹം വിമർശിച്ചു. ഇറാനിൽ നടക്കുന്ന യുദ്ധ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് ദുര്‍ബലമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം പരിപൂർണ്ണ പരാജയമാണെന്നും ഐസക് ആരോപിച്ചു. എവിടെയാണ് കൊള്ള നടക്കുന്നത്, ഇത് പറയാൻ മോദിക്ക് നാണമില്ലേരാജ്യത്ത് പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദിയാണ്. അത് മറച്ചുവെക്കാനാണ് മോദി ശ്രമിക്കുന്നത്. എഫ്സിആർഎ ക്രിസ്ത്യൻ സഭകളെ ഭീഷണിപ്പെടുത്താനാണ്. കേന്ദ്രത്തിന് എന്തും ചെയ്യാനുള്ള അധികാരം കിട്ടുകയാണ്. ഇത് സ്വേഛാധിപത്യപരമായ നടപടിയാണ്, നിയമവിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അതിനെതിരെ നടപടിയെടുക്കണം.മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ലംഘിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എൽഡിഎഫ് മതനിരപേക്ഷ നിലപാടാണ് എല്ലായിപ്പോഴും സ്വീകരിക്കുന്നത്. എല്ലാം വർഗീയശക്തികൾക്കും എതിരാണ് എൽഡിഎഫ്, വോട്ടിനുവേണ്ടി വ്യത്യസ്ത കാഴ്ചപ്പാട് എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.The post കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം മുന്നിൽ; പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി തോമസ് ഐസക് appeared first on Kairali News | Kairali News Live.