ഏതു പ്രതിസന്ധി വന്നാലും സംസ്ഥാനത്തിന് തളരാതെ മുന്നോട്ടു പോകാൻ ആകും. മഹാപ്രളയം, പ്രകൃതി ദുരന്തങ്ങൾ, മഹാമാരി, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം എന്നിങ്ങനെ കഠിനമായ സാഹചര്യങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ജില്ലയിൽ നടന്ന പത്ര സമ്മേളനത്തിൽ വെച്ച് പറഞ്ഞു. ഇതെല്ലാം മറികടന്ന് വികസനവും ക്ഷേമവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിഞ്ഞെന്നും, എൽഡിഎഫിന് കൃത്യമായ ദിശാബോധം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. കൃത്യമായ ഭരണ നിർവഹണമാണ് കേരളത്തിൽ നടന്നത്. എൽഡിഎഫ് 2016-ൽ അധികാരത്തിൽ വരുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കേരളം. ആ ശോചനീയാവസ്ഥ എൽഡിഎഫ് സർക്കാർ പരിഹരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും പൊതു ചിലവിലും വലിയ മാറ്റം ഉണ്ടായതായും, മൂലധന ചിലവിൽ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.Also read : കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ കേന്ദ്രം അവഗണിക്കുകയാണ് ചെയ്തത്. കേന്ദ്രം അർഹമായ വിഹിതം അനുവദിച്ചില്ല. മറ്റു സഹായങ്ങളെയും കേന്ദ്രം തടഞ്ഞു. മാത്രമല്ല അത്തരം സാഹചര്യങ്ങളിൽ ചില രാജ്യങ്ങൾ സഹായിക്കാൻ വന്നു, അതിനെയും കേന്ദ്ര സർക്കാർ തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാക്കി, നികുതി വിഹിതത്തിൽ കുറവു വരുത്തി, കടം എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി, ഈ രീതിയിലെല്ലാം കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിച്ചു.The post “കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കേരളത്തെ ബാധിച്ചു അതിനിടയിലും കൃത്യമായ ഭരണ നിർവഹണമാണ് കേരളത്തിന്റെ നേട്ടം”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.