അതിശയമില്ല, പ്രതീക്ഷിച്ചതാ…! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു ഗ്യാരണ്ടി കൂടി വീണ്ടും പൊളിഞ്ഞു

Wait 5 sec.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു ഗ്യാരണ്ടി കൂടി വീണ്ടും പൊളിഞ്ഞു. യുവാക്കളെ ലക്ഷ്യം വെച്ച് 2024ല്‍ ആരംഭിച്ച പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമാണ് പരാജയമായിരിക്കുന്നത്. ആദ്യ ബാച്ചില്‍ പദ്ധതിയില്‍ ചേര്‍ന്ന 8000ത്തോളം യുവാക്കളില്‍ 4700ലധികം യുവാക്കള്‍ പാതി വഴിയില്‍ പദ്ധതി ഉപേക്ഷിച്ചു പിന്മാറി. രണ്ടാം ബാച്ചിലും ഇതേ സ്ഥിതി ആയതോടെ സ്‌റ്റൈപെന്‍ഡ് ഉള്‍പ്പെടെ വര്‍ദിപ്പിച്ച് യുവാക്കളെ ആകര്‍ഷിക്കാമെന്ന കണക്ക് കൂട്ടലിലാണ് മോദി സര്‍ക്കാര്‍.Also read: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുവാക്കളുടെ പ്രൊഫഷണല്‍ മികവ് വര്‍ധിപ്പിക്കാനുള്ള പദ്ധതിയെന്ന അവകാശവാദത്തോടെയായിരുന്നു പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചത്. എന്നാല്‍ പദ്ധതി വലിയ പരാജയത്തിലേയ്ക്കാണ് നീങ്ങുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 7500 പേരാണ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയത്.Also read: ഹരിയാന സീറ്റ് കോഴ: കടുപ്പിച്ച് കോൺ​ഗ്രസ് ഹൈക്കമാൻ‍ഡ്; പിഎ മാർക്കെതിരെ നിരീക്ഷണം ശക്തമാക്കിസ്റ്റൈപെന്‍ഡായി തുഛമായ തുക കൈപ്പറ്റി 12 മാസം കളയാനില്ലെന്നാണ് യുവാക്കള്‍ വ്യക്തമാക്കുന്നത്. പദ്ധതി കൊണ്ട് കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നും തൊഴില്‍ അവസരങ്ങളില്ലെന്നും യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 2024 ഓക്ടോബറില്‍ തുടങ്ങിയ പദ്ധതിയില്‍ 60,866 അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും 8760 പേര് മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. ഇതില്‍ തന്നെ 4702 യുവാക്കള്‍ പാതി വഴിയില്‍ പദ്ധതി ഉപേക്ഷിച്ചു.Also read: വെറും അവകാശവാദമല്ല, തുറന്ന സംവാദത്തിന് സജ്ജമാണ് ഈ സർക്കാർ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻപദ്ധതി ആകെ പൂര്‍ത്തിയാക്കിയത് 3417 പേര് മാത്രമാണ്. 2025ലെ രണ്ടാം ബാച്ചില്‍ 71,195 അപേകഷര്‍ ഉണ്ടായിരുന്നതില്‍ ആകെ പദ്ധതിയുടെ ഭാഗമായത് 7300 യുവാക്കളാണ്. ഇതില്‍ തന്നെ 2464 പേര് പദ്ധതി പാതി വഴിക്ക് ഉപേക്ഷിക്കുകയും ചെയ്തു. പരിശീലന പദ്ധതി വന്‍ പരാജയം ആയതോടെ പുതിയ വഴികള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍.കൊഴിഞ്ഞുപോക്ക് തടയാന്‍ മാസ സ്റ്റൈപ്പന്‍ഡ് മാര്‍ച്ച് മുതല്‍ 5000 രൂപയില്‍നിന്ന് 9000 ആക്കി വര്‍ധിപ്പിച്ചു. കുറഞ്ഞ പ്രായപരിധി 21 വയസില്‍ നിന്ന 18 വയസായും, ഉയര്‍ന്ന പ്രായ പരിധി 24 വയസില്‍ നിന്ന് 25 വയസായും പുനക്രമീകരിച്ചു. ഇതിലൂടെ പദ്ധതിയിലേയ്ക്ക് വീണ്ടും യുവാക്കളെ ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് മോദി സര്‍ക്കാര്‍.The post അതിശയമില്ല, പ്രതീക്ഷിച്ചതാ…! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു ഗ്യാരണ്ടി കൂടി വീണ്ടും പൊളിഞ്ഞു appeared first on Kairali News | Kairali News Live.