തുടർഭരണം കേരളത്തെ അഭിവൃദ്ധിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം കടക്കണിയിലാണെന്ന ആരോപണം ഉയർത്താൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന് വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്നും അത് രാഷ്ട്രീയ പ്രചാരണമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് ഉറച്ച സാമ്പത്തിക അടിത്തറയുണ്ടെന്നും, നിലവിലുള്ളത് നിയന്ത്രിതമായ കടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം ജില്ലയിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.അതേസമയം, കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും അദ്ദേഹം ആരോപിച്ചു. പ്രതിവർഷം ഏകദേശം 50,000 കോടി രൂപയുടെ നഷ്ടവും, അഞ്ച് വർഷത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപയുടെ കുറവും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഇത്രയും സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും കേരളത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്നും, അഞ്ച് വർഷത്തിനിടെ 1,57,000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഭരണകാലത്ത് ശരാശരി മൂലധനം 68,000 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അത് 1,24,000 കോടി രൂപയായി ഉയർന്നതായും, ഇപ്പോൾ 1,29,000 കോടിക്ക് മുകളിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി. മൂലധന ചെലവിൽ ഉണ്ടായ വർദ്ധനവും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.Also read : “കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കേരളത്തെ ബാധിച്ചു അതിനിടയിലും കൃത്യമായ ഭരണ നിർവഹണമാണ് കേരളത്തിന്റെ നേട്ടം”: മുഖ്യമന്ത്രി പിണറായി വിജയൻകഴിഞ്ഞ പത്ത് വർഷമായി ജനങ്ങൾ എൽഡിഎഫിനെ പിന്തുണച്ചുവരികയാണെന്നും, ഈ തെരഞ്ഞെടുപ്പിലും അതേ പിന്തുണ തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വ്യവസായ തൊഴിലാളികളെ സർക്കാർ ചേർത്തുപിടിച്ചിട്ടുണ്ടെന്നും, കശുവണ്ടി മേഖലയിലെ അടഞ്ഞുകിടന്ന ഫാക്ടറികൾ തുറക്കുന്നതിനുള്ള നടപടികൾ 2016-ൽ തന്നെ സ്വീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൈത്തറി മേഖലക്ക് പുതുജീവൻ നൽകാനും കയർ മേഖലയെ ശക്തിപ്പെടുത്താനും സർക്കാർ ഇടപെട്ടു. ഇതിനായി 1243 കോടി രൂപ ചെലവഴിച്ചതായും, തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉറപ്പാക്കാനായതായും മുഖ്യമന്ത്രി വ്യക്തമാക്കി.The post “കടക്കെണി ആരോപണം വസ്തുതാവിരുദ്ധം, സംസ്ഥാനത്തിന് ഉറച്ച സാമ്പത്തിക അടിത്തറയുണ്ട്”: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.