സീറ്റ് കോഴ വിവാദത്തില്‍ കടുത്ത അതൃപ്തിയില്‍ ഹൈക്കമാന്‍ഡ്. ഹരിയാനക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലും സമാന ആരോപണം ഉയര്‍ന്നതോടെ നേതാക്കളുടെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എഐസിസി. വിവിധ ആരോപണങ്ങളെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ രണ്ട് സ്റ്റാഫ് അംഗങ്ങളെയും നേരത്തെ തന്നെ മാറ്റിയിരുന്നു.Also read: “ചോദ്യം മനസിൽ ഉണ്ടായാൽ പോരാ അത് ചോദിക്കണം” കൊല്ലത്ത് വാർത്താ സമ്മേളനത്തിനിടയിൽ കയർത്ത മാധ്യമപ്രവർത്തകർക്ക് കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രിസീറ്റിന് കോഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് പല സംസ്ഥാനങ്ങളിലും സമാന രീതിയില്‍ സീറ്റ് വാഗ്ദാനം ചെയ്തു പണം പിരിച്ചെന്ന് ഉയരുന്ന ആരോപണങ്ങള്‍ കൂടിയാണ്. ഹരിയാന സ്വദേശി ഗൗരവ് കുമാറിന്റെ പരാതിയില്‍ ദില്ലി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഹൈക്കമാന്‍ഡും കടുത്ത അതൃപ്തിയിലാണ്.Also read: “നിയമസഭയ്ക്കുള്ളിൽ എന്ത് കൊണ്ട് സംവാദത്തിന് പ്രതിപക്ഷം തയ്യാറായില്ല? ഇപ്പോഴെങ്കിലും തയ്യാറായതിൽ സന്തോഷം”: മുഖ്യമന്ത്രി പിണറായി വിജയൻഇതോടെ മുതിര്‍ന്ന നേതാക്കളുടെ അടക്കം സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നിരീക്ഷണവും എഐസിസി ശക്തമാക്കി. കെസി വേണുഗോപിലിന്റെ പിഎ അനസ് അലിയെ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ രണ്ട് സ്റ്റാഫുകളെയാണ് വിവധ ആരോപണങ്ങളെ തുടര്‍ന്ന് ഇതിനോടകം തന്നെ മാറ്റിയെന്ന് റിപ്പോര്‍ട്ടുള്ളത്. സുനില്‍ സിംഗ്, ഷഹാബ് അഹമ്മദ് ഖാന്‍ എന്നിവരെയാണ് നേരത്തെ തന്നെ മാറ്റിയത്. ഷഹാബിനെതിരെ ഗൗരവ് കുമാറും പൊലീസില്‍ പരാതി നല്‍കിയിരുന്നു.അതേസമയം, ഗുരുതര ആരോപണങ്ങളും, ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റകരമായ മൗനം തുടരുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം. ഇക്കാര്യത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അത്തരം നടപടികളിലേക്ക് കടന്നാല്‍ കൈ പൊള്ളുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.The post സീറ്റ് കോഴ വിവാദം: കടുത്ത അതൃപ്തിയില് കോണ്ഗ്രസ് ഹൈക്കമാന്ഡ് appeared first on Kairali News | Kairali News Live.