കൊല്ലം ജില്ലയിലെ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളിക്കു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട സംവാദ വേദി നിയമസഭയാണെന്നും, ഇപ്പോഴെങ്കിലും പ്രതിപക്ഷം അതിന് തയ്യാറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിയമസഭയിൽ പ്രതിപക്ഷം ഒന്നും ഉന്നയിച്ചില്ലെന്നും, ഒരു അടിയന്തര പ്രമേയവും അവതരിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് ഏത് പ്രതിപക്ഷവും സർക്കാരിനെതിരെ കുറ്റവിചാരണ നടത്താനും അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാകുമെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ 10 വർഷത്തിനിടെ നാടിന്റെ വികസന കാര്യങ്ങളിൽ ആരോഗ്യപരമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനയെക്കുറിച്ച് പാർലമെന്റിൽ യുഡിഎഫ് എംപിമാർ ആരെങ്കിലും ശബ്ദമുയർത്തിയിട്ടുണ്ടോ എന്നും അദ്ദേഹം വിമർശിച്ചു. സഭയിൽ എംപിമാർ കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിന് ഒരു വിധത്തിലും വിഷമമുണ്ടാകരുത് എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും, അവർ എപ്പോഴും സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.Also read : “കടക്കെണി ആരോപണം വസ്തുതാവിരുദ്ധം, സംസ്ഥാനത്തിന് ഉറച്ച സാമ്പത്തിക അടിത്തറയുണ്ട്”: മുഖ്യമന്ത്രി വയനാട് ടൗൺഷിപ്പ് വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെയും ഉപപ്രതിപക്ഷ നേതാവിനെയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്നും, ആ ചർച്ചയിൽ വീടുകൾ നൽകാനുള്ള ഓഫർ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. വീടുകളുടെ തുക നിശ്ചയിക്കാൻ ധാരണയായിരുന്നുവെങ്കിലും, ആ വാഗ്ദാനം നടപ്പിലാക്കുമോയെന്ന സംശയം അന്നേ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ആ സംശയം യാഥാർത്ഥ്യമായതായും അദ്ദേഹം ആരോപിച്ചു. അതിനാൽ തന്നെയാണ് സർക്കാർ നേരിട്ട് വീടുകൾ നിർമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.The post “നിയമസഭയ്ക്കുള്ളിൽ എന്ത് കൊണ്ട് സംവാദത്തിന് പ്രതിപക്ഷം തയ്യാറായില്ല? ഇപ്പോഴെങ്കിലും തയ്യാറായതിൽ സന്തോഷം”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.