‘മകൾക്ക് നടക്കാനോ ഓടാനോ സാധിക്കില്ല, ഇതിന്റെ ചികിത്സ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമല്ല’; മകളുടെ രോ​ഗത്തെ കുറിച്ച് വെളിപ്പെടുത്തി വരുൺ ധവാൻ

Wait 5 sec.

നിരവധി ആളുകളുടെ ഇഷ്ടതാരമാണ് വരുൺ ധവാൻ. ഇപ്പോഴിതാ തന്റെ മകളുടെ രോ​ഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഡിഡിഎച്ച് (ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ ഓഫ് ദി ഹിപ്) എന്ന രോ​ഗമാണ് മകൾക്കുള്ളത് എന്നാണ് താരം പറയുന്നത്. മകൾക്ക് നേരെ നടക്കാനോ ഓടാനോ സാധിക്കില്ലെന്നും ഇതിനുള്ള ചികിത്സ ഇന്ത്യയിൽ എല്ലായിടത്തുമില്ലെന്നും താരം പറയുന്നു. ബി എ മാൻ യാർ‌ എന്ന ചാറ്റ്‌ഷോയിൽ സംസാരിക്കവേയാണ് മകളുടെ അവസ്ഥയെ കുറിച്ച് താരം പറഞ്ഞത്.വരുണിന്റെ മകൾ ലാറയ്ക്ക് ഡിഡിഎച്ച് (DDH) എന്ന അവസ്ഥയുണ്ടെന്ന് ആണ് കണ്ടെത്തിയത്. ഇതിനാൽ കുഞ്ഞിന്റെ ഒരു കാലിന് മറ്റേ കാലിനേക്കാൾ നീളം കുറവായിരുന്നു, ഇത് കൃത്യമായി നടക്കാനോ ഓടാനോ ഉള്ള അവളുടെ കഴിവിനെ ബാധിച്ചു. വിദേശ രാജ്യങ്ങളിൽ ജനനസമയത്ത് തന്നെ ഇത്തരം രോഗങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാണെങ്കിലും, ഇന്ത്യയിലും ഈ അവസ്ഥ കൃത്യമായി മനസ്സിലാക്കി ചികിത്സിക്കാൻ സാധിക്കുന്ന വിദഗ്ധരായ ഡോക്ടർമാരുണ്ടെന്ന് വരുൺ പറയുന്നു. ലാറയുടെ കാര്യത്തിൽ രോഗം നേരത്തെ തന്നെ തിരിച്ചറിയാൻ സാധിച്ചതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ ആദ്യത്തെ നടപടിക്രമത്തിലൂടെ ഇടുപ്പ് എല്ലിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. എങ്കിലും ചികിത്സയുടെ ഭാഗമായി ഏകദേശം രണ്ടര മാസത്തോളം ലാറയ്ക്ക് സ്‌പൈക്ക കാസ്റ്റ് (പ്ലാസ്റ്റർ) ഇടേണ്ടി വന്നു. അനസ്തേഷ്യ നൽകി മയക്കിയ ശേഷം കുട്ടി പ്ലാസ്റ്ററിനുള്ളിൽ ഉണരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒരു അവസ്ഥയായിരുന്നു.ALSO READ: ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചുനിലവിൽ പ്ലാസ്റ്റർ മാറ്റി അവൾ പൂർണ്ണ സുഖം പ്രാപിച്ചു കഴിഞ്ഞു. ഈ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ വരുൺ ആഗ്രഹിക്കുന്നു. കുട്ടികളുടെ വളർച്ചയുടെ ആദ്യ വർഷങ്ങളിൽ അവരുടെ ചലനങ്ങൾ മാതാപിതാക്കൾ സൂക്ഷ്മമായി ശ്രദ്ധിക്കണമെന്നും, എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഉടൻ തന്നെ ഒരു ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. വരുൺ ധവാനും നടാഷ ദലാലും 2021 ജനുവരി 24 നാണ് വിവാഹിതരാകുന്നത്. 2024ൽ ആണ് ഇവ‌ർക്ക് മകളുണ്ടാകുന്നത്.The post ‘മകൾക്ക് നടക്കാനോ ഓടാനോ സാധിക്കില്ല, ഇതിന്റെ ചികിത്സ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമല്ല’; മകളുടെ രോ​ഗത്തെ കുറിച്ച് വെളിപ്പെടുത്തി വരുൺ ധവാൻ appeared first on Kairali News | Kairali News Live.