പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവം; കാപ്പ കേസ് പ്രതി ഒളിവിൽ

Wait 5 sec.

പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കാപ്പ കേസ് പ്രതി ഒളിവിൽ. പെരിന്തൽമണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷനാണ് പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. നിലവിൽ പ്രതി ഒളിവിലാണ്.Also read: ‘കെ മുരളീധരന് ജയിക്കണമെന്ന ആഗ്രഹമുണ്ടാകും, പക്ഷേ മറ്റൊരു കോൺഗ്രസ് നേതാവിനും മുരളീധരൻ ജയിക്കണമെന്ന ആഗ്രഹം ഉണ്ടാകില്ല’; തൃശ്ശൂരിലെ ഡീൽ കഥാപാത്രമാണ് ഇവിടെ വന്ന് ഞങ്ങൾക്കെതിരെ ഡീൽ ആരോപിക്കുന്നതെന്ന് എ എ റഹീംദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടത്. ജനുവരി 31നാണ് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.English summary : The accused in the Kappa case in which Panakkad Sadikhali posted defamatory Facebook posts is absconding.The post പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവം; കാപ്പ കേസ് പ്രതി ഒളിവിൽ appeared first on Kairali News | Kairali News Live.