‘നിങ്ങൾക്ക് മുന്നിൽ തലകുനിക്കുകയോ മുട്ടുമടക്കുകയോ നിശബ്ദനാവുകയോ ചെയ്യില്ല’; മുസ്ലീംലീ​ഗിൻ്റെ വ്യാജ പ്രചാരണത്തിന് ഇരയായ അഫ്സൽ പാണക്കാട്

Wait 5 sec.

സാദിഖ് അലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതും ചിത്രങ്ങൾ പങ്കുവച്ചതും മുൻ എംഎസ്എഫ് നേതാവാണെന്നത് തെളിയക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ അതിന് മുന്നേ മുസ്ലീംലീ​ഗിൻ്റെ ക്രൂര രാഷ്ട്രീയം ഒരു ചെറുപ്പക്കാരനെ വേട്ടയായിയിരുന്നു. അഫ്സൽ പാണക്കാടെന്ന യുവാവാണ് ഇതിന് പിന്നിലെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തി അയാളെ ക്രൂശിച്ചത് കുറച്ചൊന്നുമല്ല. ഇപ്പോൾ ഇതിന് മറുപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് യുവാവ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. നേരിട്ട വ്യക്തിഹത്യയെപ്പറ്റിയും മാനസിക സമ്മർദ്ദങ്ങളെപ്പറ്റിയും യുവാവ് കുറിപ്പിൽ പറയുന്നു. തൻ്റെ ജോലി പോയെന്നുൾപ്പെടെയുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്നാൽ അപ്പോഴെല്ലാം ചേർത്ത് നിർത്തിയവരേയും സിപിഐഎംനോടുമുള്ള അകമൊഴിഞ്ഞ സ്നേ​ഹവും നന്ദിയും അഫ്സൽ പാണക്കാട് ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയമായ വിയോജിപ്പ് കൊണ്ട് മാത്രം ഒരു ചെറുപ്പക്കാരനെ ക്രൂശിക്കുകയും അതൊരു ആയുധമായി ഉപയോ​ഗിക്കുകയും ചെയ്ത നെറികെട്ട രാഷ്ട്രീയമാണ് നടന്നതെന്നുൾപ്പെടെ സമൂഹമാധ്യമം ഇതിൽ പ്രതികരിക്കുന്നുണ്ട്.Also read: യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഇർഷാദിനെതിരെ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർപോസ്റ്റിന്റെ പൂർണംഈ പോസ്റ്റിന് ഒരു ജീവന്റെ വിലയുണ്ട്.ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെട്ടിട്ടുണ്ടോ, മറുപടി പറയേണ്ടി വന്നിട്ടുണ്ടോ, സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കപ്പെട്ടിട്ടുണ്ടോ? കഴിഞ്ഞ മൂന്നുദിവസം ഞാൻ അനുഭവിച്ച മാനസിക സമ്മർദ്ദവും മുന്നിലുണ്ടായ പ്രതിസന്ധിയും ഇനി മറ്റൊരാൾക്കും ഉണ്ടാവാതിരിക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമ ബോധ്യവും സത്യം പുറത്തുവരും എന്നവിശ്വാസവും, എന്നെ സ്നേഹിക്കുന്നവർ നൽകിയ അകമഴിഞ്ഞ പിന്തുണയും വീഴാതെ മുന്നോട്ടു പോകുവാൻ എനിക്ക് കരുത്തായി.എന്തൊക്കെ പ്രചരണങ്ങൾ ആയിരുന്നു, തെറിവിളികൾ, ഭീഷണികൾ, മോശക്കാരനായി ചിത്രീകരിക്കാനുള്ള മത്സരിച്ചുള്ള ശ്രമങ്ങൾ അങ്ങിനെ എന്തല്ലാം. എൻറെ ജോലി കളഞ്ഞു എന്നും ഞാൻ ഇവിടെ സൗദി ജയിലിൽ ആണെന്നും പറഞ്ഞ് പ്രചരിപ്പിച്ച് ചിലർ സ്വയം കോൾമയിർ കൊണ്ടു. ജോലി പോയി അല്ലേ എന്ന് പറഞ്ഞു പരിഹസിക്കുന്നവരെ കണ്ടു. പ്രാദേശിക ഗ്രൂപ്പുകളിൽ എന്നെ പച്ചയ്ക്ക് കൊത്തിവലിച്ചു. എല്ലാത്തിനും ഒടുവിൽ ഇതാ സത്യം പുറത്തു വന്നിരിക്കുന്നു.അഫ്സൽ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞ് എനിക്കുവേണ്ടി പ്രതിരോധം തീർത്തവരുണ്ട്. കൂടെയുണ്ട് സഖാവേ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവരുണ്ട്. ജോലി പോയി എന്ന് കേൾക്കുന്നു സത്യമാണെങ്കിൽ പുതിയ ജോലി എൻറെ കമ്പനിയിൽ നാളെ തന്നെ തരാം എന്ന് പറഞ്ഞവരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞുവരുണ്ട്. ലീഗുകാർക്ക് വിരൽ ചൂണ്ടാൻ പോലും എന്നെ വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞ് മുഴുവൻ സമയവും കൂടെ നിന്നവരുണ്ട്. തളരാതെ മുന്നോട്ടുപോകണമെന്നും എന്ത് ആവശ്യത്തിനും കൂടെയുണ്ട് എന്ന് പറഞ്ഞ് എന്റെ നവോദയയുണ്ട്. നിയമ നടപടികൾക്കും മറ്റും കൂടെ നിന്ന് നാട്ടിലെ പാർട്ടിയുണ്ട്. നാട്ടിൽ നിന്നും ഇങ്ങോട്ട് വിളിച്ചു പിന്തുണ നൽകിയ നേതാക്കളുണ്ട്. മുന്നേ പറഞ്ഞത് പോലെ ഇതൊരു താൽക്കാലിക പ്രതിസന്ധിയായിരുന്നു, കൂടെ നിന്ന അറിയുന്നവരും അറിയപ്പെടാത്തതുമായ മുഴുവൻ മനുഷ്യർക്കും നന്ദി അറിയിക്കുന്നു.കേസുമായി മുന്നോട്ടു പോകും, ഞാനിവിടെ നിന്ന് Mail വഴിയും അനിയനും പാർട്ടിയും നാട്ടിൽ നേരിട്ടും പരാതി നൽകിയിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഈ കേസിൽ നിന്ന് ഒരു ഇഞ്ച് പിന്നോട്ട് പോകില്ല. എത്രയും പെട്ടെന്ന് തന്നെ ഇവർക്കെതിരെ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യും.ഒരിക്കൽ കൂടി ആവർത്തിക്കുന്നു “നിങ്ങൾക്ക് മുന്നിൽ അഫ്സൽ പാണക്കാട് തലകുനിക്കുകയോ മുട്ടുമടക്കുകയോ നിശബ്ദനാവുകയോ ചെയ്യില്ല”വിശ്വസിച്ച പാർട്ടിയോടും ചേർത്തുപിടിച്ച മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു.The post ‘നിങ്ങൾക്ക് മുന്നിൽ തലകുനിക്കുകയോ മുട്ടുമടക്കുകയോ നിശബ്ദനാവുകയോ ചെയ്യില്ല’; മുസ്ലീംലീ​ഗിൻ്റെ വ്യാജ പ്രചാരണത്തിന് ഇരയായ അഫ്സൽ പാണക്കാട് appeared first on Kairali News | Kairali News Live.