ഹരിയാനയിലെ മഹിളാ കോൺഗ്രസ് നേതാവിന് സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പാർട്ടി നേതാക്കൾ കോടികൾ വാങ്ങിയ വിഷയത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൗരവ് കുമാറിനെ ആത്മത്യയിൽ നിന്നും പിന്തിരിപ്പിച്ച് ദില്ലി പൊലീസ്. ഗൗരവ് കുമാറിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ദില്ലി പൊലീസ് ഉറപ്പ് നൽകുകയും ചെയ്തു. മൂന്നര മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷമാണ് പൊലീസ് ഗൗരവിനെ ഹരിയാനയിലേക്ക് മടക്കി അയച്ചത്. സീറ്റ് കോഴയെത്തുടർന്ന് കോൺഗ്രസ് നേതാക്കൾ പണം തിരികെ നൽകാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയ്ക്ക് മുന്നിൽ വെച്ച് ജീവനൊടുക്കുമെന്ന് ഗൗരവ് നേരത്തെ അറിയിക്കുകയുണ്ടായി. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സീറ്റ് വാഗ്ദാനം ചെയ്ത് കോടികണക്കിന് രൂപ വാങ്ങിയെന്നതാണ് ഗൗരവ് കുമാറിൻ്റെ പരാതി.updating…The post ഹരിയാന സീറ്റ് കോഴ പരാതി: ഗൗരവ് കുമാറിനെ ആത്മത്യയിൽ നിന്നും പിന്തിരിപ്പിച്ച് ദില്ലി പൊലീസ് appeared first on Kairali News | Kairali News Live.